Kerala

കാവുംകണ്ടം ഇടവകയില്‍ ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ ആചരിച്ചു

Sathyadeepam

കാവുംകണ്ടം: ലോക മുത്തശ്ശീ മുത്ത ച്ഛന്മാരുടെ തിരുനാളി നോടനുബന്ധിച്ച് കാ വുംകണ്ടം ഇടവക യില്‍ ഗ്രാന്‍ഡ് പേര ന്റ്‌സ് ഡേ ആചരിച്ചു. യേശുവിന്റെ മുത്തശ്ശീ മുത്തച്ഛന്മാരായ വിശുദ്ധ അന്നയെയും വിശു ദ്ധ ജോവാക്കിമിനെയും വയോജനങ്ങളുടെ മധ്യസ്ഥരായി പ്രഖ്യാപി ച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നാലുവര്‍ഷം മുന്‍പ് സഭയില്‍ തുടക്കം കുറിച്ചതാണ് ആഗോള മുത്തശ്ശീമുത്തച്ഛ ന്മാരുടെയും വയോജനങ്ങളുടെയും ദിനം. ജൂലൈ മാസം നാലാമ ത്തെ ഞായറാഴ്ചയാണ് ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ ആചരിക്കുന്നത്. 'വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ. ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ' (സങ്കീ. 71:9) എന്ന സങ്കീര്‍ത്തകന്റെ വാ ക്കുകളാണ് ഈ വര്‍ഷത്തെ ഗ്രാന്‍ഡ് പേരന്റ്‌സ് ഡേയുടെ ആപ്ത വാക്യം.

കാവുംകണ്ടം ഇടവകയില്‍ നെല്ലിത്താനത്തില്‍ കുഞ്ഞേപ്പ് & ത്രേസ്യ ദമ്പതികളെ ഗ്രാന്‍ഡ് പേരന്റ്‌സ് ഡേയില്‍ തിരഞ്ഞെടുത്ത് വികാരി ഫാ. സ്‌കറിയ വേകത്താനം പൊന്നാടയണിയിച്ച് ആദരി ക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. ജസ്റ്റിന്‍ മനപ്പുറത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തങ്കച്ചന്‍ താളനാനി, അഭിലാഷ് കോഴിക്കോട്ട്, ശരണ്യ ജസ്റ്റിന്‍ കള്ളികാട്ട്, സിമി സിബി പൊന്നും വീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷൈബി തങ്കച്ചന്‍ താളനാനി, ജോയല്‍ ആമിക്കാട്ട്, ഷൈജു നെല്ലിത്താനത്തില്‍, ജോയമ്മ ജോര്‍ജ് വല്യാത്ത്, മേരിക്കുട്ടി മണ്ണൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃ ത്വം നല്‍കി.

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ