Kerala

കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Sathyadeepam

കോട്ടയം: കോറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് കോറോണ പ്രതിരോധ ബോധവല്‍ക്കരണ ജാഗ്രത ക്യാമ്പയിന്‍ കോട്ടയം ജില്ലയില്‍ സംഘടിപ്പിച്ചു. കൂടാതെ ജില്ലാ ആരോഗ്യ വകുപ്പിലേയ്ക്കും പബ്ലിക് ഹെല്‍ത്ത് സെന്‍ററുകളിലേയ്ക്കും കെഎസ്എസ്എസ് സ്വാശ്രയ സംഘാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനുമായി മിതമായ നിരക്കില്‍ കോറോണ പ്രതിരോധ മാസ്കുകള്‍ കെഎസ്എസ്എസ് നിര്‍മ്മിച്ച് ലഭ്യമാക്കി വരുന്നു. കെഎസ്എസ്എസി ന്‍റെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ തങ്ങളുടെ വീടുകളിലാണ് മാസ്കുകള്‍ നിര്‍മ്മിക്കുന്നത്. കൂടാതെ ഹാന്‍ഡ് വാഷ് കിറ്റുകള്‍, ശുചിത്വബോധവല്‍ക്കരണ സന്ദേശം നല്‍കുന്ന വീഡിയോ ഡോക്കുമെന്‍ററികള്‍ എന്നിവയും കെ എസ്എസ് എസിന്‍റെ നേതൃത്വത്തില്‍ ചെയ്തുവരുന്നു.

കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെഎസ്എസ്എസിന്‍റെ നേതൃത്വത്തില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ച് അതിരമ്പുഴ കിങ്ങിണി കവലയില്‍ താമസിക്കുന്ന അറുപതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഭക്ഷണ പൊതികള്‍ ലഭ്യമാക്കിയത്. കെഎസ്എസ് എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. മാത്യുസ് വലിയപുത്തന്‍ പുരയില്‍, എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രതിനിധികളായ ബൈജു ജെ., മാനസ എസ്. നായര്‍, ഷിനു മാഴ്സന്‍, ഡാനി ലൂക്കോസ് എന്നിവര്‍ ഭക്ഷണ പൊതികളുടെ വിതരണത്തിന് നേതൃത്വം നല്‍കി.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്