Kerala

കെ.സി.വൈ.എം. വജ്രജൂബിലിയും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും

Sathyadeepam

കൊച്ചി: കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത വജ്രജൂബിലി ആഘോഷവും പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനവും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ് ഘാടനം ചെയ്തു. യുവാക്കള്‍ക്കു സഞ്ചരിക്കാന്‍ ഇനിയുമേറെയുണ്ടെന്നു മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു. സംഘടനയുടെ തനിമ നഷ്ടപ്പെടുത്താതെ സമൂഹത്തിനു മാതൃകയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. മാര്‍ ജേക്കബ് മനത്തോടത്തിനും ഫാ. പോള്‍ തേലക്കാട്ടിനുമെതിരെ കേസെടുത്തതില്‍ കെസിവൈഎം പ്രതിഷേധിച്ചു.

അതിരൂപതാ പ്രസിഡന്‍റ് സൂരജ് പൗലോസിന്‍റെ അദ്ധ്യക്ഷതയില്‍ ഫാ. ജോസ് വണ്ടാനത്ത്, ഫാ. സുരേഷ് മല്പാന്‍, ഫാ. മാത്യു തച്ചില്‍, ഫാ. ഡേവീസ് മാടവന, ഫാ. റെന്‍സണ്‍ തെക്കിനേഴത്ത്, ഫാ. തോമസ് എടാട്ട്, ടിജോ പടയാട്ടില്‍, ജിസ്മോന്‍ ജോണി, ജിസ്മി ജിജോ, അഖില്‍ സണ്ണി, ഐസക് വര്‍ഗീസ്, ജിയ ജെയിംസ്, മെറിന്‍ റോസ്, ജിസ്ന, ഫൊറോന ഭാരവാഹിയായ ഗില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ വജ്രജൂബിലി റാലി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്