കെ സി എസ് എൽ എറണാകുളം - അങ്കമാലി അതിരൂപത പ്രവർത്തനവർഷം അതിരൂപത ഡയറക്ടർ ഫാ.തോമസ് നങ്ങേലിമാലിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത ചെയർപേഴ്സൺ അനിറ്റ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. കെ. സി. എസ്. എൽ. പ്രസ്ഥാനത്തിന് നൽകിയ സമഗ്രസംഭാവനകൾക്കായി അതിരൂപത സമിതി ഏർപ്പെടുത്തിയ കർദ്ദിനാൾ മാർ ജോസഫ് പാറേകാട്ടിൽ അവാർഡ്
അധ്യാപകരായ സാജു തോമസ്, സിസ്റ്റർ റൊസാൻ്റോ എഫ്. സി. സി.എന്നിവർക്ക് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഡോ.ബെന്നി പാലാട്ടി നൽകി. സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട സോയി കളമ്പാട്ടിനേയും മികച്ച യൂണിറ്റുകളെയും ഡയറക്ടർ അനുമോദിച്ചു.യോഗത്തിൽ സോയി കളമ്പാട്ട്,ഡേവിസ് കല്ലൂക്കാരൻ, സാജു തോമസ്, സിസ്റ്റർ റൊസാൻ്റോ, അജി തോമസ്, ആൽഫിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.