പടക്കം പൊട്ടി കണ്ണിന് പരുക്കേറ്റു വരുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു

പടക്കം പൊട്ടി കണ്ണിന് പരുക്കേറ്റു വരുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു
Published on

അങ്കമാലി: ഉത്സവ - തിരുനാള്‍ സീസണ്‍ ആരംഭിച്ചതോടെ പടക്കം പൊട്ടി കണ്ണിന് പരുക്കേറ്റു വിവിധ ജില്ലകളില്‍ നിന്നായി വരുന്ന രോഗികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നേത്രരോഗ വിദഗ്ധര്‍ മുന്നിറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ഒ.പി., ഐ.പി. വിഭാഗങ്ങളിലായി ഇരുപതോളം പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്നും. ഇതില്‍ നേത്രഗോളം തകര്‍ന്ന നിലയില്‍ എത്തിയവരും ഉണ്ടെന്നും നേത്രരോഗ വിദഗ്ധയും കണ്ണിന്‍റെ പ്ലാസ്റ്റിക് സര്‍ജറി സ്പെഷ്യലിസ്റ്റുമായ ഡോ. അനി ശ്രീധര്‍ പറഞ്ഞു.

പടക്ക സ്ഫോടനത്തിനു തീവ്രതയും, വര്‍ണ്ണ പൊലിമയും കൂട്ടാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ പരുക്കിന്‍റെ തീവ്രത കൂട്ടാനും, ചിലപ്പോള്‍, നേത്രപടലം അഥവാ കോര്‍ണിയ വെള്ള നിറത്തിലായി, കാഴ്ച നഷ്ടപ്പെടുന്ന കോര്‍ണിയല്‍ ഒപ്പാസിറ്റി എന്ന അവസ്ഥക്ക് ഇടവരുത്തുന്നതായും ഡോക്ടര്‍ പറഞ്ഞു.

കണ്ണിന്‍റെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. അനി ശ്രീധര്‍, കോര്‍ണിയ സ്പെഷ്യലിസ്റ്റ് ഡോ. ഹില്‍ഡ നിക്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ചെയ്ത്, തകര്‍ന്ന നേത്രഗോളവും. നേത്രപടലവും തുന്നി ചേര്‍ത്തു. കണ്ണിന്‍റെ പൊള്ളലേറ്റ കൃഷ്ണമണിയുടെ ആവരണത്തില്‍ അമ്നയോട്ടിക് മെബ്രെയിന്‍ ഗ്രാഫ്റ്റിങ് ചെയ്തതായി ഡോ. ഹില്‍ഡ നിക്സണ്‍ പറഞ്ഞു.

ഇതിലൂടെ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാന്‍ കഴിഞ്ഞുവെന്ന് ഡോക്ടര്‍ അറിയിച്ചു. പഴയ കാലത്തെ ഓലപ്പടക്കങ്ങള്‍ക്കു പകരം വിദേശ നിര്‍മ്മിത പടക്കങ്ങള്‍ ഉപയോഗിക്കു മ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

കണ്ണിന് പൊള്ളലേറ്റാല്‍ ഉണ്ടാകുന്ന ഏതൊരുവസ്ഥയും ചികിത്സിക്കാന്‍ നേത്ര വിഭാഗം സുസജ്ജമാണെന്നു ലിറ്റില്‍ ഫ്ളവര്‍ ഹോസിപിറ്റല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org