Kerala

കെ സി ബി സി യുടെ നേതൃത്വത്തിലുള്ള മഹാജൂബിലി 2025 ആഘോഷങ്ങള്‍ക്ക് വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു

Sathyadeepam

കൊച്ചി: ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന 2025 മഹാജൂബിലി വര്‍ഷത്തിന്റെ കേരള കത്തോലിക്കാ സഭയിലെ സമാപനം ഡിസംബര്‍ 13 നു ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് സമുചിതമായി ആഘോഷിക്കുവാന്‍ കേരള മെത്രാന്‍ സംഘം തീരുമാനിച്ചു. സമാപന ആഘോഷത്തോടനുബന്ധിച്ചുള്ള പതിനൊന്ന് കമ്മറ്റികളുടെ പ്രഥമയോഗം ഒക്‌ടോബര്‍ 11 ന് സഭാ കാര്യാലയമായ എറണാകുളം പി ഒ സിയില്‍ വെച്ച് നടന്നു.

കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ മോഡറേറ്ററായിരുന്നു. കേരളത്തിലെ മൂന്ന് റീത്തുകളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിവിധ വര്‍ക്കിംഗ് കമ്മറ്റികള്‍ പ്രസ്തുത യോഗത്തില്‍ രൂപീകരിച്ചു. കേരള സഭയെ പ്രതിനിധീകരിച്ച് 32 രൂപതകളില്‍ നിന്നും വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നും 3000 ത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന

മഹാസംഗമത്തില്‍ 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്ന ജൂബിലി ആപ്തവാക്യത്തെ അടിസ്ഥാനമാക്കി വിവിധ സെമിനാറുകളും പൊതുസമ്മേളനവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി കെസിബിസി വക്താവ് ഫാ തോമസ് തറയില്‍ പറഞ്ഞു.

മരിയന്‍ ആധ്യാത്മികത ദൈവത്തിന്റെ ആര്‍ദ്രത വെളിപ്പെടുത്തുന്നു

ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യൻ

ക്രൈസ്തവമര്‍ദനത്തിനെതിരെ കാര്‍ക്കശ്യം വേണമെന്നു യൂറോപ്യന്‍ യൂണിയനോടു സഭ

ആവിലായിലെ വിശുദ്ധ തെരേസ (1515-1582) : ഒക്‌ടോബര്‍ 15

വിശുദ്ധ കലിസ്റ്റസ് ഒന്നാമന്‍ പാപ്പ (-222) : ഒക്‌ടോബര്‍ 14