Kerala

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍റെ ഷോര്‍ട്ട് ഫിലിം മത്സരം

Sathyadeepam

കൊച്ചി: കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലൂമെന്‍ ഷോര്‍ ട്ട് ഫിലിം ഫെസ്റ്റിലേക്ക് സുവിശേഷഭാഗ്യങ്ങളിലെ (മത്താ. 5, 3-12) ഏതെങ്കിലും ആശയം സമകാലികമായി അവതരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ക്ഷണിക്കുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ചിത്രീകരണത്തിന് ടൈറ്റില്‍സും എന്‍ഡ്ക്രെഡിറ്റും ഉള്‍പ്പെടെ 5-8 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരിക്കണം. ഇടവകകള്‍, സ്ഥാപനങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങളുണ്ടായിരിക്കും. പങ്കെടുക്കുന്ന വിവരം സെപ്റ്റംബര്‍ 1-നു മുമ്പ് അറിയിക്കുകയും ഷോര്‍ട്ട്ഫിലിമിന്‍റെ കോപ്പികള്‍ 2018 ഒക്ടോബര്‍ 10 നോ അതിനുമുമ്പോ സമര്‍പ്പിക്കുകയും വേണം. മികച്ച ഷോര്‍ട്ട്ഫിലിം, സംവിധായകന്‍, നടന്‍, നടി എന്നിങ്ങനെ അവാര്‍ഡുകളും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ഷോര്‍ട്ട്ഫിലിമുകള്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്. അപേക്ഷാഫോം www.keralabiblesociety.com ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി, കെസിബിസി ബൈബിള്‍ കമ്മീഷന്‍, പിഒസി, പാലാരിവട്ടം; ഫോണ്‍: 04842805897.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്