Kerala

കാരുണ്യ കേരള സന്ദേശ യാത്ര സമാപനം മാര്‍ച്ച് 11-ന് പി.ഒ.സി.യില്‍

Sathyadeepam

കൊച്ചി: കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ചു കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കാരുണ്യ കേരള സന്ദേശയാത്രയുടെ സമാപനം, മാര്‍ച്ച് 11-ാം തീയതി ശനിയാഴ്ച നടക്കുന്നു. രാവിലെ 9 മണിക്ക് ആയിരം കാരുണ്യകുടുംബങ്ങളുടെ സംഗമം ആരംഭിക്കുന്നു.
ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. പോള്‍ മാടശ്ശേരി, ഫാ. പോള്‍ മൂഞ്ഞേലി (കാരിത്താസ്), പോള്‍ ചെറുപിള്ളി (സഹൃദയ), ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, സി. മേരി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും.
എക്സിബിഷന്‍, സെമിനാര്‍, മാര്‍ച്ച് ഫോര്‍ ലൈഫ്-റാലി, പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കല്‍, കാരുണ്യ കുടുംബ ദിനാചരണം, വിവിധ പ്രോ-ലൈഫ് പദ്ധതികളുടെ ഉദ് ഘാടനം എന്നിവ ഉണ്ടായിരിക്കുമെന്നു ജനറല്‍ സെക്രട്ടറി സാബു ജോസ് അറിയിച്ചു.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം