Kerala

തിരുനാള്‍ ആഘോഷവും കര്‍ഷകരെ ആദരിക്കലും

Sathyadeepam

കൊമ്മയാട്: കൊമ്മയാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണത്തിന്‍റെ സമാപനം കുറിച്ച് പരിശുദ്ധ അമ്മയുടെ തിരുനാള്‍ ആഘോഷവും കര്‍ഷകദിനാചരണവും നടത്തി. ഫാ. ജോസ് കുളിരാനി, ഇടവക വികാരി ഫാ. വിന്‍സന്‍റ് കൊരട്ടിപറ മ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ കുര്‍ബാനയും, കാഴ്ച്ചവപ്പും, മാതാവിന്‍റെ നൊവേനയും ലുത്തിനിയായും നടത്തി.

തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ജോയി പേര്യക്കോട്ടില്‍, ജോസഫ് പ്ലാച്ചേരിക്കുഴി, ക്ഷീരകര്‍ഷകരായ ജോണ്‍സണ്‍ മുണ്ടങ്ങാട്ടില്‍, അന്ന കൊടവനാല്‍ എന്നിവരെ ആദരിച്ചു. ഇടവക വികാരി ഫാ. വിന്‍സന്‍റ് കൊരട്ടിപറമ്പില്‍, ഫാ. ജോസ് കുളിരാനി, ഷാജി ജോസ്, ജോര്‍ജ് പ്ലാത്തോട്ടത്തില്‍, ബിജി തെങ്ങുംതോട്ടത്തില്‍, ജോണ്‍സന്‍ കിഴക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു. ആല്‍ഡ്രിന്‍ തലച്ചിറയില്‍, റ്റാനിയകാവും പുറത്ത്, കെന്‍സ തെങ്ങുംതോട്ടത്തില്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മാതൃവേദി സാഹിത്യ മത്സരത്തില്‍ വിജയികളായ ഷീജ ചോക്കാട്ട്, മിനി മുണ്ടയ്ക്കാതടത്തില്‍, റാണി ആനച്ചാലില്‍, ജസീന്ത മഠത്തിക്കുന്നേല്‍, ഷീബ പ്ലാച്ചേരിക്കുഴി, ബീന പുത്തൂര്‍ എന്നിവര്‍ക്ക് ഫാദര്‍ ജോസ് കുളിരാനി സമ്മാനം നല്‍കി. നേര്‍ച്ചഭക്ഷണ വിതരണവും നടന്നു.

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍