ഒല്ലൂര്‍: അതിരൂപതയിലെ സാന്ത്വനം മുന്‍ ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍റെ നിര്യാണത്തില്‍ തൈക്കാട്ടുശ്ശേരി പള്ളി ഹാളില്‍ കൂടിയ പൗരയോഗം അനുശോചനം രേഖപ്പെടുത്തി.
യോഗം മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. "സാമൂഹ്യസേവനരംഗത്തും ദേവാലയനിര്‍മ്മാണത്തിലും ദീര്‍ഘവീക്ഷണത്തോടെ നവീന പദ്ധതികള്‍ ആവിഷ്കരിച്ച് അതിരൂപതയ്ക്കും സമൂഹത്തിനും വലിയ മാതൃക നല്‍കി സഹവൈദികര്‍ക്ക് പ്രിയപ്പെട്ടവനായി കടന്നുപോയ അതുല്യവ്യക്തിത്വമായിരുന്നു ഫാ. മൂക്കനെന്ന്" മാര്‍ താഴത്ത് അഭിപ്രായപ്പെട്ടു. വികാരി ഫാ. ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിച്ചു.
വികാരി ജനറാള്‍ മോണ്‍ ജെയ്സണ്‍ കൂനംപ്ലാക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിന്‍സ്, ഫാ. റോയ് മൂക്കന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ഫാ. ഡേവീസ് പനംകുളം, കൗണ്‍സിലര്‍ സി.പി. പോളി, ഡോ. മേരി റെജീന, ഫാ. ജോസ് വട്ടക്കുഴി, സിസ്റ്റര്‍ ലേഖ, ബേബി മാസ്റ്റര്‍, ഡേവിസ് ചക്കാലക്കല്‍, ഷിന്‍റോ മാത്യു വൈദ്യക്കാരന്‍, ട്രസ്റ്റി നിക്സന്‍ ജോസഫ്, ജെറോം ആലുക്ക, ബേബി മൂക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.