ഛത്തിസ്ഗഡ് സംഭവത്തിനെതിരെ പ്രതീകാത്മക പ്രതിഷേധം

ഛത്തിസ്ഗഡ് സംഭവത്തിനെതിരെ പ്രതീകാത്മക പ്രതിഷേധം
Published on

തണ്ണീര്‍മുക്കം: ഛത്തിസ്ഗഡില്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിലും കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിലും പ്രതിഷേധിച്ച് അധ്യാപകരും കുട്ടികളും ചേര്‍ന്ന് വികാരി ഫാ. സുരേഷ് മല്‍പാന്റെ നേതൃത്വത്തില്‍ ഛത്തിസ്ഗഡ് സംഭവത്തിന്റെ ദൃശ്യാവിഷ്‌ക്കാരം നടത്തി.

സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം ഫാ. ജോസഫ് തെക്കിനേടത്ത് ഉദ്ഘാടനം ചെയ്തു. ഫാ. സുരേഷ് മല്‍പാന്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ ജേക്കബ് ചിറത്തറ,

മദര്‍ സുപ്പീരിയര്‍ സി. ലിന്‍സാ ജോര്‍ജ്, തോമസ് വെളിപ്പറമ്പില്‍, ടോമിച്ചന്‍ പുന്നേക്കാട്ട് ചിറയില്‍, ജിമിതാ സുബിന്‍, സുബി സജിമോന്‍, ആന്റണി മണ്ണാമ്പത്ത്, സെറിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org