അങ്കമാലി: എം സി ബി എസ് സഭയുടെ മുൻ ജനറാളും ധ്യാനഗുരുവും ആയിരുന്ന ഫാ. ജോർജ് കരിന്തോളിലിൻ്റെ അനുസ്മരണാർത്ഥം ഒരു അഖിലകേരള ബൈബിൾ ക്വിസ് മത്സരം അങ്കമാലി ഡി പോൾ ഓഡിറ്റോറിയത്തിൽ നവംബർ 15 ഞായർ രണ്ടു മണിക്ക് നടത്തുന്നു.
2026 ലോഗോസ് ക്വിസ് പഠനഭാഗങ്ങൾ (70%), എം സി ബി എസ് സഭാ ചരിത്രം (10%) ഫാദർ ജോർജ് കരിന്തോളിന്റെ ജീവിതം (10 %, ആനുകാലിക തിരുസഭ വാർത്തകൾ (10%) എന്നിവയെ അധികരിച്ച് ആയിരിക്കും ക്വിസ് സംഘടിപ്പിക്കുക.
10000 രൂപ ഒന്നാം സമ്മാനമായും 7000 രൂപ രണ്ടാം സമ്മാനമായും 5000 രൂപ മൂന്നാം സമ്മാനമായും നൽകും. പുറമേ എവറോളിംഗ് ട്രോഫികളും ഉണ്ടായിരിക്കും. രണ്ടു പേരടങ്ങുന്ന ടീമുകൾ ആയിട്ടായിരിക്കും മത്സരം. ഇടവക വികാരിയുടെ സാക്ഷ്യപത്രവും ആവശ്യമാണെന്ന് കോഡിനേറ്റർ ഫാദർ ആൻ്റോ പുതുവ എംസിബിഎസ് അറിയിച്ചു.
ഒക്ടോബർ 31ന് മുമ്പ് 200 രൂപ ഫീസ് സഹിതം പേരുകൾ രജിസ്റ്റർ ചെയ്യണം.
വിശദവിവരങ്ങൾക്ക് : 9847828404, 8714035291, 9847053541