റൂത്ത് [അധ്യായം 4] - Part 3

sathyadeepam logos quiz - ruth  chapter 4 - part 3
Published on: 
  • നിനക്ക് ഒരു പിന്തുടർച്ച അവകാശിയെ നൽകിയ കർത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ എന്ന് ആരാണ് നവോമിയോട് പറഞ്ഞത്?

    - സ്ത്രീകൾ (4:14)

  • നവോമിക്ക് എന്ത് നൽകിയ കർത്താവാണ് വാഴ്ത്തപ്പെട്ടവൻ ആകട്ടെ എന്ന് സ്ത്രീകൾ പറഞ്ഞത്?

    - ഒരു പിന്തുടർച്ച അവകാശിയെ (4:14)

  • ആർക്കാണ് കർത്താവ് ഒരു പിന്തുടർച്ച അവകാശിയെ നൽകിയത്?

    - നവോമിക്ക് (4:14)

  • ആരാണ് ഇസ്രായേലിൽ പ്രസിദ്ധി ആർജിക്കേണ്ടത് എന്ന് സ്ത്രീകൾ പറഞ്ഞത്?

    - ആ അവകാശി (4:14)

  • ആ അവകാശി എവിടെ പ്രസിദ്ധി ആർജിക്കട്ടെ എന്നാണ് സ്ത്രീകൾ പറഞ്ഞത്?

    - ഇസ്രായേലിൽ ‌(4:14)

  • "അവൻ നിനക്കു ജീവൻ പകരും" ആരെപ്പറ്റിയാണ് പറയുന്നത്?

    - ഒബദ് (4:15)

  • "വാർദ്ധക്യത്തിൽ നിന്നെ താങ്ങിയിരിക്കും" ആര്?

    - ഒബദ് (4:15)

  • എത്ര പുത്രന്മാരെക്കാൾ വിലപ്പെട്ടവളായ മരുമകൾ എന്നാണ് റൂത്തിനെ വിശേഷിപ്പിക്കുന്നത്?

    - 7 പുത്രന്മാരെക്കാൾ (4:15)

  • ഏഴു പുത്രന്മാരെക്കാൾ വിലപ്പെട്ടവളായ ആരാണ് അവനെ പ്രസവിച്ചത്?

    - മരുമകൾ (4:15)

  • അവന്‍ നിനക്ക് ........... പകരും. റൂത്ത് (4:15) പ്രകാരം പൂരിപ്പിക്കുക?

    - നവജീവന്‍ (4:15)

  • 'വാര്‍ധക്യത്തില്‍ നിനക്ക് താങ്ങായിരിക്കും' ആര്? ആര്‍ക്ക്?

    - റൂത്ത് പ്രസവിക്കുന്ന കുഞ്ഞ്. നവോമിക്ക് താങ്ങായിരിക്കും

  • റൂത്തിനെപ്പറ്റി എന്തെല്ലാം വിശേഷണങ്ങളാണ് സ്ത്രീകള്‍ നവോമിയോട് പറയുന്നത്?

    - നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ വിലപ്പെട്ടവളും (4:15)

  • നവോമി ശിശുവിനെ മാറോടണച്ചു എന്ന് പറഞ്ഞതിനെത്തുടർ ന്ന് പറഞ്ഞിരിക്കുന്നത്?

    - അവള്‍ അവനെ പരിചരിച്ചു (4:16)

  • ആരാണ് ശിശുവിനെ മാറോടണച്ചത്?

    - നവോമി (4:16)

  • ആരാണ് ശിശുവിനെ പരിചരിച്ചത്?

    - നവോമി (4:16)

  • അയൽക്കാരായ സ്ത്രീകൾ നവോമിയുടെ പുത്രന് എന്ത് പേരാണ് നൽകിയത്?

    - ഓബദ് (4:17)

  • ആരാണ് ഓബദ് എന്ന പേര് നൽകിയത്?

    - അയൽക്കാരായ സ്ത്രീകൾ (4:17)

  • ഓബദ് ആരുടെ പിതാവാണ്?

    - ജെസ്സയുടെ (4:17)

  • ജെസ്സ ആരുടെ പിതാവാണ്?

    - ദാവിദ് (4:17)

  • റൂത്തിന്റെ പുത്രന് പേരിട്ടതാര്?

    - അയല്‍ക്കാരായ സ്ത്രീകള്‍ (4:17)

  • ആരുടെ പിന്‍തലമുറക്കാരെക്കുറിച്ചാണ് റൂത്ത് അധ്യായം 4-ല്‍ പറയുന്നത്?

    - പേരെസിന്റെ (4:18)

  • പേരെസ് ആരുടെ പിതാവാണ്?

    - ഹെബ്രോന്റെ (4:18)

  • ഹെബ്രോന്റെ മകന്റെ പേര്?

    - രാം (4:19)

  • രാം ആരുടെ പിതാവാണ്?

    - അമീനാദാബിന്റെ (4:19)

  • അമീനാദാബന്റെ മകന്റെ പേര്?

    - നഹ്ഷോൻ

  • നഹ്ഷോന്റെ മകന്റെ പേര്?

    - സൽമോൻ

  • സൽമോന്റെ മകന്റെ പേര്?

    - ബോവാസ്

  • ഓബദിന്റെ പിതാവ്

    - ബോവാസ് (4:21)

  • ബോവാസിന്റെ പുത്രന്‍?

    - ഓബദ്

  • ഓബദിന്റെ പുത്രന്‍?

    - ജസ്സെ (4:22)

  • ജെസ്സെയുടെ പുത്രന്‍?

    - ദാവീദ് (4:22)

  • ജസ്സെയുടെ പിതാവ്?

    - ഓബദ് (4:22)

  • ദാവീദിന്റെ പിതാവ്?

    - ജസ്സെ (4:22)

  • യേശുവിന്റെ വംശാവലിയില്‍ ഉള്‍പ്പെട്ട മോവാബ്യ സ്ത്രീ?

  • - റൂത്ത്

logo
Sathyadeepam Online
www.sathyadeepam.org