Kerala

അടിസ്ഥാന സൗകര്യ വികസന പദ്ധതി : ടോയിലറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കി

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന അടിസ്ഥന സൗകര്യ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ടോയിലറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കി.

തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ധനസഹായ വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തക മിനി ജോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 30 കുടുംബങ്ങള്‍ക്കാണ് ടോയിലറ്റ് നിര്‍മ്മാണത്തിന് ധന സഹായം ലഭ്യമാക്കിയത്.

ബൈ 2025!!! സ്വാഗത് 2026 ആഘോഷവും ആദരവും

ട്രംപ് 2.0: പ്രത്യയശാസ്ത്രം, മതാത്മകത, വംശീയത

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 72]

🎯 JERUSALEM – TEMPLE ADVENTURE

മഹാനായ ഗ്രിഗറി പാപ്പ