Kerala

ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ കേശദാനക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

Sathyadeepam

പുത്തന്‍പീടിക: സെന്റ് ആന്റണീസ് പള്ളി പുത്തന്‍പീടിക കത്തോലിക്ക കോണ്‍ഗ്രസ്സും അമല ആശുപത്രിയും സംയുക്തമായി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി കേശ ദാന ക്യാമ്പ് നടത്തി. രണ്ടാമത്തെ ദിവ്യബലിക്കുശേഷം പള്ളി മിനിഹാളില്‍ നടന്ന കേശദാന ചടങ്ങ് ഇടവക വികാരി റവ. ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു.

കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. അമല ആശുപത്രി ഇന്‍ ചാര്‍ജ് ഫാ. ജെയ്‌സന്‍ മുണ്ടന്‍ മാണി മുഖ്യപ്രഭാഷണം നടത്തി. അസി. വികാരി ഫാ. ജോഫിന്‍ അക്കരപേട്ട്യേക്കല്‍, പാദുവ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഹേമ, കൈക്കാരന്‍ എ സി ജോസഫ്,

കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി പോള്‍ പി എ, ഭാരവാഹികളായ ജെസ്സി വര്‍ഗീസ്, ഷാലി ഫ്രാന്‍സിസ്, വര്‍ഗീസ് കെ എ, ലാലി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ലൂയീസ് താണിക്കല്‍, ആല്‍ഡ്രിന്‍ ജോസ്, ഷാജു മാളിയേക്കല്‍, ബിജു ബാബു, ഗ്ലാഡിസ് ഫെന്നി, റിനി ബിനു എന്നിവര്‍ നേതൃത്വം നല്‍കി. ജാതി മത ഭേദമെന്യേ പരിപാടിയില്‍ പങ്കാളിത്തം ഉണ്ടായിരുന്നു.

മനപ്പൊരുത്തം നോക്കിയാലോ

തകിടം മറിയുന്ന പ്ലാനുകൾ

വിശുദ്ധ അംബ്രോസ് (339-397) - ഡിസംബര്‍ 7

തയ്യല്‍ മിത്രാ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു