Kerala

ഹൈറേഞ്ച് ഹരിതസംഗമം സംഘടിപ്പിച്ചു

Sathyadeepam

ചെറുതോണി: സ്വാശ്രയസംഘ ശക്തി വിളിച്ചോതി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 9-ാമത് ഹൈറേഞ്ച് സ്വാശ്രയ ഹരിതസംഗമം സംഘടിപ്പിച്ചു. ഇടുക്കി തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച സംഗമത്തിന്‍റെ ഉദ്ഘാടനം പപ്പുവാ ന്യൂ ഗിനിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍ നിര്‍വ്വഹിച്ചു. സ്ത്രീ ശാക്തീകരണവും കാര്‍ഷിക മേഖലയുടെ പുരോഗതിയും കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അത്തരം ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലത പകരുവാന്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും ജിഡിഎസ് പ്രസിഡന്‍റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഹൈറേഞ്ച് ഡെവലപ്പ്മെന്‍റ് സൊസൈറ്റി സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ. സാബു മാലിത്തുരുത്തേല്‍, ഗ്രീന്‍വാലി ഡെവലപ്പ്മെന്‍റ്  സൊസൈറ്റി സെക്രട്ടറി ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി മിസ്സ് അന്നമ്മ തൊണ്ണന്‍കുഴിയില്‍, ജിഡിഎസ് പ്രോഗ്രാം ഓഫീസര്‍മാരായ സിറിയക് ജോസഫ്, മെബിന്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്