Kerala

ഗ്രീന്‍ കാമ്പസ് ക്യാമ്പയിന്‍ ഉദ്ഘാടനം

Sathyadeepam

തൃശൂര്‍: കോഴിക്കോട് സര്‍വകലാശാലയുടെ സുവര്‍ണ ജുബിലിയോടനുബന്ധിച്ച് തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ കലാലയങ്ങളിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ഗ്രീന്‍ കാമ്പസ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രോവൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ നിര്‍വഹിച്ചു. കോളജ് മാനേജര്‍ മാര്‍ റാഫേല്‍ തട്ടില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിര്‍മല ടി.കെ. ഹരിതസന്ദേശം നല്കി. പ്രിന്‍സിപ്പല്‍ ഡോ. പി.ഒ. ജെന്‍സന്‍, ഡോ. തോമസ് പോള്‍ കാട്ടൂക്കാരന്‍, റവ. ഡോ. മാര്‍ട്ടിന്‍ കൊളമ്പത്ത്, ഡോ. ഇഗ്നേഷ്യസ് ആന്‍റണി, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ശബരിദാസ് എന്നിവര്‍ സംസാരിച്ചു.

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വെറോണ്‍മെന്‍റല്‍ സ്റ്റഡീസിന്‍റെ ഡയറക്ടര്‍ ഡോ. രാമസ്വാമി ഗ്രീന്‍ ടെക്നോളജിയെപ്പറ്റി ക്ലാസ്സെടുത്തു. തൃശൂര്‍ ദൂരദര്‍ശന്‍റെ മുന്‍ ഡയറക്ടര്‍ ഡോ. സി.കെ. തോമസ്, ഡോ. ഫ്രാന്‍സി കെ. കാക്കശ്ശേരി, ഡോ. ജോബി പോള്‍, ഡോ. ആല്‍ഫ്രഡ് ജോ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സര്‍വകലാശാല സെനറ്റ് അംഗങ്ങളായ ഡോ. ജോബി തോമസ് കെ., പി.ജെ. ആന്‍റു എന്നിവര്‍ വിത്തുകളും തൈകളും സ്വീകരിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ അറുപതോളം കലാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്