Kerala

ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫെറന്‍സ്

Sathyadeepam

ചിറ്റൂര്‍: എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേഷിത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പരിശീലനം നേടുന്ന 'ഗ്രെയ്സ് റിപ്പിള്‍സ്' ദമ്പതികളുടെ 5-ാമത് വാര്‍ഷിക കോണ്‍ഫെറന്‍സ് 2017 ഡിസംബര്‍ 16-ശനിയാഴ്ച രാവിലെ 9-ന് ചിറ്റൂര്‍ വി. ലൂയി-സെലി നഗറില്‍ (ചിറ്റൂര്‍ ധ്യാനകേന്ദ്രം) കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 'സൗഹാര്‍ദ കുടുംബം-തനിമയാര്‍ന്ന യുവത്വം' എന്നതാണ് കോണ്‍ഫെറന്‍സിന്‍റെ ആപ്തവാ ക്യം. മാതാപിതാ-മക്കള്‍ ബന്ധത്തില്‍ മതില്‍ വേണമോ, എന്ന വിഷയത്തെക്കുറിച്ച് കുടുംബപ്രേഷിത കേ ന്ദ്രം ഡയറക്ടര്‍ ഡോ. അഗസ്റ്റിന്‍ കല്ലേലി പ്രബന്ധമവതരിപ്പിക്കും. പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ ജോസഫ്, പ്രശസ്ത ചലച്ചിത്ര നടന്‍ സിജോയ് വര്‍ഗീസ,് ഹ്രസ്വചിത്ര സംവിധായിക മരിയ തോമസ് തുടങ്ങിയവരുടെ വിഷയാവതരണത്തെ തുടര്‍ന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും അനുഗ്രഹപ്രഭാഷണവും നടക്കും. സിനിമാസം വിധായകന്‍ ബാബു പള്ളാശ്ശേരിയുടെ ദൃശ്യാവതരണവും ഉണ്ടായിരിക്കും.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്