Kerala

മോൺ. ആന്റണി നരികളത്തിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി

Sathyadeepam

കൊച്ചി • സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക വികാരി മോൺ. ആന്റണി നരികളത്തിന്റെ പൗരോഹിത്യ സ്വീകരണ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

പൊതുസമ്മേളനം അതിരൂപത സിഞ്ചലൂസ് ഫാ. ഡോ. ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ അധ്യക്ഷനായി. വൈസ് ചെയർമാൻ പോൾ പാനികുളം, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്റണി, ബസിലിക്ക കൈക്കാരൻ ജയിംസ് പുത്തൻപറമ്പിൽ, സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ തെരേസ മരിയ, അതിരൂപത പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തങ്കച്ചൻ പേരയിൽ, ബസിലിക്ക സഹവികാരി ഫാ. ജോൺ കാഞ്ഞിരത്തിങ്കൽ, കൈക്കാരൻ സാബു പുല്ലൻ എന്നിവർ പ്രസംഗിച്ചു.

ഫാ. ആന്റണി നരികളം എഴുതിയ 'സിറോ മലബാർ കുർബാന ചരിത്രത്തിലെ കാണാപ്പുറങ്ങൾ' എന്ന പുസ്തകം ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി ബസിലിക്ക സഹ വികാരി ഫാ. സോളമൻ കരേടന് കോപ്പി നൽകി പ്രകാശനം ചെയ്തു.

ഷെവലിയർ ഇഗ്നേഷ്യസ് ഗോൺസാൽവസിന് സ്ഥാന ചിഹ്നങ്ങൾ കൈമാറി

പുനരുദ്ധാരണം വേണമോ അഥവാ നവീകരണം വേണമോ?

തിരുസഭയുടെ മഹിതപാരമ്പര്യത്തിൽ അഭിമാനം കൊള്ളണം... ബിഷപ്പ് പോൾ ആൻറണി മുല്ലശ്ശേരി

ദൈവദാസൻ ആർച്ചുബിഷപ്പ് അലോഷ്യസ് മരിയ ബെൻസിർ പിതാവിന്റെ മെത്രാഭിഷേക സ്മരണദിനം ആചരിച്ചു

പുലിയന്നൂര്‍ സ്‌കൂള്‍ പേരുമാറ്റം : വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു