

കൊച്ചി • ലിയോ 14-ാമൻ മാർപാപ്പ ഷെവലിയർ പദവിയിലേക്ക് ഉയർത്തിയ മുതിർന്ന പത്രപ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസിനു സ്ഥാന ചിഹ്നങ്ങൾ കൈമാറി.
എറണാകുളം ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടന്ന കുർബാനയ്ക്കിടയിലാണ് സ്ഥാന ചിഹ്നങ്ങൾ കൈമാറിയത്. ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ആന്റണി വാലൂങ്കൽ എന്നിവർ ചടങ്ങുകളിൽ മുഖ്യ കാർമികരായി.
തുടർന്നു നടന്ന അനുമോദന യോഗം ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ. ആന്റണി വാലൂങ്കൽ, ജസ്റ്റിസ് മേരി ജോസഫ്, സി ടി സി സന്യാസ സഭാ പ്രൊവിൻഷ്യൽ സിസ്റ്റർ പേഴ്സി, വികാരി ഫാ. ഡോ. ഡഗ്ലസ് പിൻഹിറോ എന്നിവർ പ്രസംഗിച്ചു.