

ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ എന്നും നിലനിൽക്കുന്ന സത്യസന്ധമായ ചരിത്രരചന നടത്തുന്നുന്നതിൽ ചരിത്രരചയിതാക്കൾ ശ്രദ്ധിക്കണമെന്ന് കൊല്ലം രൂപതാമെത്രാൻ പോൾ ആൻ്റണി മുല്ലശ്ശേരി ആഹ്വാനം ചെയ്തു. ഏഷ്യയിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയുടെ ചരിത്രം രൂപംകൊണ്ടിട്ടുള്ളത് തോമസ് അപ്പോസ്തലൻ്റെ പ്രേഷിതപ്രവർത്തന പാരമ്പര്യത്തിൽനിന്നും പ്രഥമ മെത്രാൻ രക്തസാക്ഷിയായ ബിഷപ്പ് ജോർദാനൂസ് കത്ത ലാനിയുടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിൽനിന്നുമാണ്. വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ അരങ്ങേറിയ വെട്ടിക്കൊലപടയും തരിസാപ്പള്ളി ശാസനങ്ങളുടെ ചരിത്രവും അവിഭക്ത കൊല്ലം രൂപതയുടെ ശില്പിയായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബൻസിഗർ പിതാവിൻ്റെ പ്രവർത്തനങ്ങളും ആദ്യ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ജറോം മരിയ ഫെർണാണ്ടസ് പിതാവിൻ്റെ സംഭാവനകളും അഭിമാനത്തോടെ നാംസ്മരിക്കണം. ഏഴുനൂറ്റാണ്ടിൻ്റെ പാരമ്പര്യം പേറുന്ന കൊല്ലം രൂപതയുടെ ഇന്നത്തെ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തുവാൻ KLCHA മുന്നോട്ടുവരണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം രൂപതാ ഹെറിറ്റേജ് കമ്മീഷൻ പ്രതിനിധിസമ്മേളനവും കൊല്ലം രൂപത യൂണിറ്റ് രൂപീകരണയോഗവും കത്തലാനി സെന്ററിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ഫാ. റൊമാൻസ് ആന്റണി അധ്യക്ഷനായിരുന്നു. K.L.C.H.A. സംസ്ഥാന പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് മുഖ്യപ്രഭാഷണം നടത്തി. KRLCBC ഹെറിറ്റേജ്കമ്മിഷൻ ഡയറക്ടർ ഡോ. ജോൺ ബോസ്കോ ഇമ്മാനുവൽ, ഡോ. ഗ്രിഗറിപോൾ, മാർഷൽ ഫ്രാങ്ക് അലക്സ് മുതുകുളം, ഇഗ്നേഷ്യസ് തോമസ്, ബേബി തദേവൂസ് ക്രൂസ്, നെൽസൺ എട്ടുരുത്തിൽ, പി. ദേവദാസ്, പ്രസന്ന എന്നിവർ പ്രസംഗിച്ചു.