Kerala

തിരുനാളുകളുടെ തിരുനാൾ

പാവറട്ടി തിരുനാൾ; കൊടിയേറി

Sathyadeepam

പാവറട്ടി: കേരളത്തിലെ സുപ്രസിദ്ധ തീർഥാടന കേന്ദ്രമായ സെൻ്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നൂറ്റിനാൽപ്പത്തി ഒമ്പതാം മാധ്യസ്ഥ്യ തിരുനാളിന് കൊടിയേറി.

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വി. യൗസേപ്പിതാവിന്റെ പരിലാളനയുടെയും ദിനങ്ങൾ സമ്മാനിക്കുന്ന തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് തീർഥകേന്ദ്രം റെക്ടർ ഡോ. ഫാ. ആന്റണി ചെമ്പകശ്ശേരി ആശിർവദിച്ച ശേഷം വിശ്വാസികളെ സാക്ഷിയാക്കി കൊടിയേറ്റം നിർവഹിച്ചു.

പ്രാർത്ഥനകളും താളമേളങ്ങളും 149 കതിനവെടിയുടെ ആരവങ്ങളും കൊടിയേറ്റത്തിന് അകമ്പടിയായി.

രാവിലെ 5.30 ന് വി. അന്തോണീസിൻ്റെ കപ്പേളയിൽ വെച്ച് അർപ്പിച്ച ദിവ്യബലിക്ക് റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി മുഖ്യ കാർമികനായി.

ഫാ.ഗോഡ് വിൻ കിഴക്കുടൻ, ഫാ. ലിവിൻ കുരുതുകുളങ്ങര എന്നിവർ സഹകാർമികരായി. ട്രസ്റ്റിമാരായ ഒ. ജെ. ഷാജൻ, കെ ജെ വിൻസെന്റ്, പിയൂസ് പുലിക്കോട്ടിൽ, വിൽസൺ നീലങ്കാവിൽ,

കുടുംബ കൂട്ടായ്മ ഏകോപന സമിതി കൺവീനർ സേവിയർ അറക്കൽ, പ്രതിനിധി യോഗം സെക്രട്ടറി ജോബി ഡേവിഡ്, പി ആർ ഒ റാഫി നീലങ്കാവിൽ, ഭക്ത സംഘടന ഏകോപന സമിതി കൺവീനർ സി. വി. സേവിയർ

വിവിധ കമ്മിറ്റി കൺവീനർമാരായ സുബിരാജ് തോമസ്, വി. എൽ. ഷാജി, ജോൺ ഒ. പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി. മെയ് 9,10,11 തിയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാൾ.

വിശുദ്ധ ലെയോനാര്‍ഡ് ലിമോസിന്‍ (-559) : നവംബര്‍ 6

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍