സഹൃദയ ആസ്റ്റര്‍ മെഡിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ ശുശ്രുഷാ ശില്പശാല ഫാ. ജോസ് കൊളുത്തുവെള്ളില്‍ ഉദ്ഘാടനം ചെയ്യുന്നു. ഷെല്‍ഫി ജോസഫ്, രാധേഷ് ഭട്ട്, ഡോ. റിയ, ഡോ. എബി, പാപ്പച്ചന്‍ തെക്കേക്കര എന്നിവര്‍ സമീപം. 
Kerala

പ്രഥമ ശുശ്രുഷാ ശില്പശാല സംഘടിപ്പിച്ചു

Sathyadeepam

എറണാകുളംഅങ്കമാലി അതുപാത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, ആസ്റ്റര്‍ മെഡി സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ, അടിയന്തിര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിന് സഹായകമായ പ്രഥമ ശുശ്രുഷാ നടപടികളെക്കുറിച്ചുള്ള ശില്പശാല പൊന്നുരുന്നിയില്‍ സംഘടിപ്പിച്ചു. റോട്ടറി കൊച്ചി മിഡ് ടൗണ്‍ ക്ലബ് പ്രസിഡന്റ് രാധേഷ് ഭട്ടിന്റെ അധ്യക്ഷതയില്‍ സഹൃദയ ട്രെയിനിംഗ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോ. റിയ, ഡോ. എബി,ജീവന്‍ ദര്‍ശന്‍, ധനില്‍ ദാസ്, പ്രവീണ്‍ എന്നിവര്‍ പ്രായോഗിക പരിശീലനം ഉള്‍പ്പടെയുള്ള ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. സഹൃദയ കോ ഓര്‍ഡിനേറ്റര്‍മാരായ ഷേര്‍ളി അവറാച്ചന്‍, ലിസി ജോര്‍ജ്ജ്, ഷെല്‍ഫി ജോസഫ് എന്നിവര്‍ സംസാരിച്ചു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല