Kerala

'ഫ്രാൻസിസ് എന്ന ഉപമ': സുബോധനയിൽ സെമിനാർ സംഘടിപ്പിച്ചു

Sathyadeepam

വി. ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക വർഷത്തിന്റെ ഭാഗമായി എറണാകുളം - അങ്കമാലി അതിരൂപത റീജണൽ പാസ്റ്റർ സെൻറർ ആയ അങ്കമാലി സുബോധനയിൽ 'ഫ്രാൻസിസ് എന്ന ഉപമ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ നൂറോളം പേർ പങ്കെടുത്തു.

മാർ ജോസ് പുത്തൻവീട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു.

ഫാ. ഡോ. ഷാജി കരിംപ്ലാനിൽ കപ്പൂച്ചിൻ വിഷയാവതരണം നടത്തി. ഫാ. ഡോ. ജോയ്‌സ് കൈതക്കോട്ടിൽ ചർച്ചകൾ നയിച്ചു.

ജൂൺ മാസത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയെയും പരിസ്ഥിതി ദിനാചരണത്തെയും ബന്ധപ്പെടുത്തി മറ്റൊരു സെമിനാർ സംഘടിപ്പിക്കുന്നതായിരിക്കുമെന്ന് ഡയറക്ടർ റവ. ഡോ. ജോസഫ് പാത്താടൻ അറിയിച്ചു.

മനുഷ്യക്കടത്ത് കേസിൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കുറ്റവിമുക്തി: മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്

ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തി കടക്കുന്നത് വേദനാജനകം

ജനങ്ങളുടെ ആശങ്കകളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം: കെസിബിസി ജാഗ്രത കമ്മീഷൻ

റാഞ്ചി അതിരൂപതയ്ക്ക് സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽഷോ

ആദിവാസി കത്തോലിക്കാവനിതയുടെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി