Kerala

ഫാ. ജോയ് മൂക്കന്‍ ഒന്നാം ചരമവാര്‍ഷികാനുസ്മരണം നടത്തി

Sathyadeepam

ഒല്ലൂര്‍: ”തൃശ്ശൂർ അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍, സാന്ത്വനം മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഫാ. ജോയ് മൂക്കന്റെ ഒന്നാം ചരമവാര്‍ഷികാനുസ്മരണം തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളിയില്‍ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.

വി. കുര്‍ബാനയ്ക്ക് മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇരുപതോളം വൈദികര്‍ സഹകാര്‍മ്മികരായി. കബറിടത്തില്‍ നടന്ന ഒപ്പീസിന് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ തുടങ്ങി മുപ്പതോളം വൈദീകര്‍ സഹകാര്‍മ്മികരായി. കൂടാതെ വിവിധ സന്യാസ സഭകളില്‍ നിന്നായി അമ്പതോളം സിസ്റ്റേഴ്‌സ് തിരുകര്‍മ്മങ്ങളിൽ പങ്കെടുത്തു. തുടര്‍ന്ന് പള്ളിഹാളില്‍ നടന്ന അനുസ്മരണയോഗം മുന്‍മന്ത്രി അഡ്വ. കെ. രാജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

''സാന്ത്വനം ഡയറക്ടറെന്ന നിലയില്‍ കോവിഡ് കാലത്ത് നടത്തിയ മാതൃകപരവും സാഹസികവുമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ എന്നും സ്മരിക്കുമെന്നും കൂടാതെ അതിരൂപതയില്‍ നടത്തിയ വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും പ്രസ്താവിച്ചു.''

വികാരി ജനറാള്‍ മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ ഫാ. ഫ്രാന്‍സീസ് പള്ളിക്കുന്നത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ഫാ. റോയ് മൂക്കന്‍, ഡേവിഡ് കണ്ണനായ്ക്കല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് തെക്കേക്കര, ബാബു കവലക്കാട്ട്, അഡ്വ. രജിത്ത് ഡേവിസ്, ജോയ് പോള്‍ കെ., ടോണി കാരക്കട, ജോ അടമ്പുകുളം, ആന്റണി ആന്‍ഡ്രൂസ്, ജോസ് കൂത്തൂര്‍, ടി.ജെ. ജോണ്‍, ഷാജു തെക്കൂടന്‍, ജോസ് ചാലിശ്ശേരി, സിസ്റ്റര്‍ ഫിലോ ജീസ്, ഡോ. കീര്‍ത്തന കാര്‍ത്തികേയന്‍, ഫാ. പോള്‍ പുവ്വത്തിങ്കല്‍, ഗായകന്‍ ബേബി മാസ്റ്റര്‍, ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, റോബിന്‍സണ്‍ മൂക്കന്‍, ബൈജു മൂക്കന്‍, ബേബി മൂക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹവിരുന്നുമുണ്ടായിരുന്നു

വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581-1660) : സെപ്തംബര്‍ 27

വികസനത്തിന്റെ വെളിച്ചമെത്താത്ത ഗ്രാമാന്തരങ്ങൾ

പാത്രിയാർക്കീസും സിനഡും ഏറ്റുമുട്ടുമ്പോൾ: കാനോൻ നിയമത്തിലെ പുതിയ പരിഹാരം

ആഗോള അവസരങ്ങള്‍ നേടിയെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകും: റോജി എം. ജോണ്‍

ഓരോ സാക്ഷാത്കാരവും ഉപബോധപരമായി ലഭിക്കുന്നതാണ് അത് നശ്വരതയെ അതിജീവിക്കുന്നു: അനന്തപത്മനാഭൻ