

കൊച്ചി : പല കഥകളും മനസ്സിനെ ഉലയ്ക്കുന്നു. ഏത് കലാസൃഷ്ടിയും എവിടെയെങ്കിലും ഒരു പോറൽ ഏൽപ്പിക്കുന്നുണ്ടാവും എന്നാണ് കരുതുന്നത് എന്ന് എഴുത്തുകാരൻ അനന്തപദ്മനാഭൻ തുടർന്ന് പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജ്ജനം സെന്ററും സംയുക്തമായി സംഘടിപ്പിച്ച മൺചായയും മറ്റു കഥകളും പുസ്തക പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ സ്ത്രീകളുടെ ഉള്ളിൽ നിന്ന് പുറത്ത് കടക്കേണ്ട കടക്കേണ്ടിയിരിക്കുന്നു, സഹവർത്തിത്വ ത്തിന്റെയും അന്യനെ അംഗീകരിച്ചുകൊണ്ടുള്ള സ്ത്രീപക്ഷ കഥകൾ ഈ കാലഘട്ടത്തിൽ ഉണ്ടാവുന്നു എന്നതും പ്രത്യേകമാണ്. സ്ത്രീകൾ കുടുങ്ങിക്കിടക്കുന്നത് എവിടെയാണെന്ന് കണ്ടെത്തിയാൽ മാത്രമേ പുറത്തു കടക്കാനുള്ള വഴി കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും എഴുത്തുകാരി ഷീല ടോമി അഭിപ്രായപ്പെട്ടു. പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു ഷീല ടോമി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ പ്രകാശനം, അനന്തപത്മനാഭൻ, പോക്കർ അഹമ്മദിന് നൽകി പ്രകാശനം ചെയ്തു. സുനിത കല്യാണി, അഡ്വ. വത്സ മരങ്ങോലി, തനൂജ പി എച്ച്, മീരാ കൃഷ്ണ, പരിമള പവിത്രൻ എന്നിവർ കഥകൾ വായിച്ചു. ദീപാ സി.കെ, പോക്കർ അഹമ്മദ്, തനൂജ ഭട്ടതിരി, സീജ ജിതേഷ് എന്നിവർ പ്രസംഗിച്ചു.