Kerala

പ്രവാസി ദിനത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് ശുചിത്വ പാലന കിറ്റുമായി സഹൃദയ

Sathyadeepam

ചിത്രത്തില്‍: കൗൺസിലർ റിബിൻ ദേവസ്സി കുടിയേറ്റ തൊഴിലാളികൾക്കുള്ള ശുചിത്വ സാമഗ്രികളുടെ കിറ്റ് വിതരണം ചെയ്യുന്നു. പ്രൊജക്റ്റ് കോഓർഡിനേറ്റർ അനന്തു ഷാജി, സുധാർ പ്രോഗ്രാം ഓഫീസർ സിബി പൗലോസ്, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, മുപ്പതാം ഡിവിഷൻ ആശ വർക്കർ രാജി ആന്റണി എ.ഡി.സ് ചെയർപേഴ്സൺ നിഷ റാൽബിൻ, ബന്ധു ക്ലിനിക് മെഡിക്കൽ ഓഫീസർ ബിജോയ് എബ്രഹാം എന്നിവർ സമീപം. 


എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പിലാക്കിവരുന്ന സുധാർ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര പ്രവാസിദിനാചരണവും  ശുചിത്വ സാമഗ്രികളുടെ വിതരണവും ആരോഗ്യബോധവത്കരണവും നടത്തി.  വാത്തുരുത്തി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ    സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ  അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ കൗൺസിലർ റിബിൻ ദേവസ്സി യോഗം ഉൽഘാടനം ചെയ്തു.  കുടിയേറ്റ തൊഴിലാളികൾക്കുള്ള ശുചിത്വ സാമഗ്രികളുടെ കിറ്റുകളുടെ വിതരണവും  അദ്ദേഹം നിർവഹിച്ചു.  കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള  ബന്ധു ക്ലിനികിൻറെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ബന്ധു ക്ലിനിക് മെഡിക്കൽ ഓഫീസർ ബിജോയ് എബ്രഹാം ആരോഗ്യ, ശുചിത്വ പരിപാലനത്തെക്കുറിച്ചു ക്ലാസ് എടുത്തു. ചടങ്ങിൽ സുധാർ പ്രോഗ്രാം ഓഫീസർ സിബി പൗലോസ്, പ്രൊജക്റ്റ് കോഡിനേറ്റർ അനന്തു ഷാജി,  മുപ്പതാം ഡിവിഷൻ ആശ വർക്കർ രാജി ആൻറണി, മുപ്പതാം ഡിവിഷൻ എ.ഡി.എസ്‌ ചെയർപേഴ്സൺ നിഷ റാൽബിൻ എന്നിവർ സംസാരിച്ചു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് പുതിയ ആര്‍ച്ചുപ്രീസ്റ്റ്

വിശുദ്ധ കലിസ്റ്റസ് ഒന്നാമന്‍ പാപ്പ (-222) : ഒക്‌ടോബര്‍ 14

ലിയോ പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കെസിബിസിയുടെ ആഹ്വാനം

1989 ലെ ഗാനത്തിനു ദൃശ്യാവിഷ്‌കാരം

വിശുദ്ധ എഡ്‌വേര്‍ഡ് (1004-1066) : ഒക്‌ടോബര്‍ 13