Kerala

40 ലക്ഷം രൂപയുടെ സൗജന്യ പദ്ധതികളുമായി അമല ഗ്രാമ

Sathyadeepam

അമല ഗ്രാമ പദ്ധതികളുടെ രണ്ടാം വാർഷിക  പ്രമാണിച്ച് അടാട്ട്, കൈപ്പറമ്പ്, വേലൂർ തോളൂർ എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ 2025-26 വർഷത്തിൽ നടപ്പാക്കുന്ന 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതി രേഖകളുടെ  കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം  സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു.

അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർമാരായ ഫാദർ ഡെൽജോ പുത്തൂർ, ഫാദർ ഷിബു പുത്തൻപുരയ്ക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ ഫാദർ ആന്റണി മണ്ണുമ്മൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വസന്ത് ലാൽ , ടി ആർ ഷോബി, വൈസ് പ്രസിഡന്റ് മാരായ ലില്ലി ജോസ്, ഉഷ, ഡോ. സി എം ശ്രുതി, ജനറൽമാനേജർ  ബോർജിയോ ലൂയിസ്,

വിവിധ പഞ്ചായത്ത്  പ്രതിനിധികൾ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. മികച്ച പഞ്ചായത്ത് , ആശാവർക്കർ  യൂണിറ്റ്, തൊഴിലുറപ്പ് യൂണിറ്റ്, പഞ്ചായത്ത് അടിസ്ഥാനത്തിൽ ഡെങ്കു ദിനാചരണ ക്വിസ് മത്സരവിജയികൾ എന്നിവരെ അവാർഡുകൾ നൽകി ആദരിച്ചു.

വിശുദ്ധ മുര്‍ത്താഹ് (ആറാം നൂറ്റാണ്ട്) : ആഗസ്റ്റ് 12

വിശുദ്ധ പൊര്‍ക്കാരിയൂസും കൂട്ടരും (+732) : ആഗസ്റ്റ് 12

Teen Fest 2025

സൺഷൈൻ റിട്രീറ്റ് - 2025 ആഗസ്റ്റ് 22, 23, 24

മാർ തോമാ ശ്ശീഹാ അനുസ്‌മരണവും വിശ്വാസ പരിശീലന വാർഷികവും ആഘോഷിച്ചു