Kerala

ഫാ. സ്റ്റാന്‍ സ്വാമി നീതി നിഷേധിക്കപ്പെട്ട മനുഷ്യസ്‌നേഹി – ഓണ്‍ലൈന്‍ വെബിനാര്‍

Sathyadeepam

ജുഡിഷ്യൽ കസ്റ്റഡിയിൽ  മരിച്ച മനുഷ്യാവകാശപ്രവർത്തകനും ഈശോസഭാംഗവുമായ ഫാ.സ്റ്റാൻ സ്വാമിയുടെ നീതിനിഷേധവുമായി ബന്ധപ്പെട്ടു   ചാവറ കള്‍ച്ചറല്‍ സെൻെറർ ജൂലായ് 8, വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്രൊഫ. എം. കെ. സാനു വെബിനാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എന്‍. കെ. പ്രേമചന്ദ്രന്‍ MP മുഖ്യപ്രഭാഷണം നടത്തും. കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി,  സി.എം.ഐ. വിദ്യാഭ്യാസ-മാധ്യമവിഭാഗം ജനറൽ കൗൺസിലർ   റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത്, ലിപി ഡയറക്ടര്‍ ഫാ. ബിനോയ് പിച്ചളക്കാട്ട് SJ,  എന്നിവര്‍ പങ്കെടുക്കുമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.

ഓണ്‍ലൈന്‍ വെബിനാര്‍ : വിഷയം : ഫാ. സ്റ്റാന്‍ സ്വാമി നീതി നിഷേധിക്കപ്പെട്ട മനുഷ്യ സ്‌നേഹി

സൂം മീറ്റിംഗ് ഐഡി : 86207315292, പാസ് വേഡ് chavara202

ഈശോ 'ആയിരിക്കുന്നവന്‍'

വിശുദ്ധ അഗാത്തോ (681) : ജനുവരി 10

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുന്ന ഈ കാലത്ത്, മനുഷ്യന്റെ ആത്മാവിനും വിവേചനബുദ്ധിക്കും എന്ത് പ്രസക്തിയാണുള്ളത്?

പൗരോഹിത്യത്തില്‍ പരസ്പരം താങ്ങ് & തണല്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 71]