Kerala

ഫാ. ഡോ. ആന്‍റണി കൊഴുവനാല്‍ മോണ്‍സിഞ്ഞോര്‍

Sathyadeepam

താമരശ്ശേരി: താമരശ്ശേരി രൂപതാ വൈദികനായ ഫാ. ഡോ. ആന്‍റണി കൊഴുവനാലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവിലേക്ക് ഉയര്‍ത്തി. 'ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്സ്' എന്ന പദവിയാണ് ഫാ. ആന്‍റണി കൊഴുവനാലിന് ലഭിച്ചിരിക്കുന്നത്. താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടിന്‍റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികെയാണ് ഫാ. ആന്‍റണി കൊഴുവനാലിന് മോണ്‍സിഞ്ഞോര്‍ പദവി ലഭിക്കുന്നത്. രൂപതയുടെ ആലോചനാസമിതിയംഗം കൂടിയാണ് ഫാ. ആന്‍റണി കൊഴുവനാല്‍. വിദ്യാഭ്യാസ, സാമൂഹിക, കാര്‍ഷിക, സാംസ്കാരിക രംഗങ്ങളില്‍ മൂന്നു പതിറ്റാണ്ടുകളില്‍ അധികം ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പദവി കൊഴുവനാലച്ചനെ തേടിയെത്തുന്നത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്