ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട് ട്രെയിന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുന്നു. ജില്ലാ കോര്‍ഡിനേറ്റര്‍ ഹരി, റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ഷാനോ ജോസ്, ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ തങ്കച്ചന്‍, ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ ഗണേഷ് വെങ്കിടാചലം എന്നിവര്‍ സമീപം

Kerala

കുട്ടികളുടെ മികച്ച ഭാവിക്കായി റെയില്‍വേ ചൈല്‍ഡ് ലൈനിന്റെ ട്രെയിന്‍ യാത്ര

Sathyadeepam

എറണാകുളം: 'കുട്ടികളുടെ മികച്ച ഭാവിക്കായി' റെയില്‍വേ ചൈല്‍ഡ് ലൈനിന്റെ ട്രെയിന്‍ യാത്ര. ചൈല്‍ഡ് ലൈന്‍ സേ ദോസ്തി വീക്കിന്റെ ഭാഗമായി എറണാകുളം റെയില്‍വേ ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തിലാണ് ട്രെയിനില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എറണാകുളം ഷൊര്‍ണൂര്‍ മെമു ബലൂണുകളും, ചൈല്‍ഡ് ലൈനിന്റെ പോസ്റ്ററുകളും ഉപയോഗിച്ച് അലങ്കരിക്കുകയും, യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. റെയില്‍വേ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ ഗണേഷ് വെങ്കിടാചലം, ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ തങ്കച്ചന്‍, റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ഷാനോ ജോസ്, കൗണ്‍സിലര്‍ അമൃത ശിവന്‍, ചൈല്‍ഡ് ലൈന്‍ കൊച്ചി കോര്‍ഡിനേറ്റര്‍ ഹരി, റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

വിശുദ്ധ പീറ്ററും വിശുദ്ധ ഡയോനീസ്യായും : മെയ് 15

വിശുദ്ധ മത്തിയാസ് : മെയ് 14

ബിഷപ്പ് ആൻറണി വാലുങ്കൽ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാൻ

100 പേർ രക്തം ദാനം ചെയ്ത് ഗബ്രിയേൽ അച്ചൻ്റെ ചരമ വാർഷികം

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നൽകും: ഡോ. എസ്. സോമനാഥ്