Kerala

ഫാമിലി കമ്മീഷന്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം സംഘടിപ്പിച്ചു

Sathyadeepam

തെള്ളകം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ അതിരൂപതയുടെ വിവിധ ഇടവകകളില്‍നിന്നുമുള്ള ഫാമിലി കമ്മീഷന്റെ പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ ഏകദിന കൂട്ടായ്മ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു.

അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍കൂടിയ യോഗം അതിരൂപത കോര്‍പ്പറേറ്റീവ് സെക്രട്ടറിയും സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ഇടവക വികാരിയുമായ ഫാ. തോമസ് പുതിയകുന്നേല്‍ ഉദ്ഘാടനം ചെയ്തു.

ഫാമിലി കമ്മീഷന്‍ മെമ്പര്‍ ജോസ് പൂക്കുമ്പേല്‍ സ്വാഗതം ആശംസിക്കുകയും ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ ആമുഖ സന്ദേശം നല്‍കുകയും റെജി തോമസ് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.

പാരീഷ് കൗണ്‍സില്‍ പ്രതിനിധികള്‍ക്കായി നടത്തിയ സെമിനാറിന് ചങ്ങനാശ്ശേരി അതിരൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സെബാസ്റ്റിയന്‍ ചാമക്കാല നേതൃത്വം നല്‍കി.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16