Kerala

കിഡ്‌നി ദാതാവ് സിസ്റ്റര്‍ ജാന്‍സി ഗ്രേസിനെ ആദരിച്ചു

Sathyadeepam

പുതുക്കാട് സ്വദേശി ലാല്‍ കിഷോര്‍ (32 വയസ്സ്) എന്ന പാവപ്പെട്ട തൊഴിലാളിക്ക് വൃക്ക ദാനം ചെയ്ത അമല നേഴ്‌സിംഗ് സ്‌ക്കൂള്‍ ട്യൂട്ടര്‍ സിസ്റ്റര്‍ ജാന്‍സി ഗ്രേസ് സി.എം.സി യെ കേശദാനം സ്‌നേഹദാനം പരിപാടിയില്‍ ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ചേതന ഡയറക്ടര്‍ ഫാ.പോള്‍ പൂവ്വത്തിങ്കല്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉപഹാരസമര്‍പ്പണം നടത്തി. ഫാ.ജെയ്‌സണ്‍ മുണ്ടന്മാണി, ഫാ.ആന്റണി പറമ്പന്‍, പി.കെ.സെബാസ്റ്റ്യന്‍, കേശദാതാക്കളായ ഫാ. ഫ്രാന്‍സിസ് ചീറമ്പന്‍, രമണി മൂക്കന്‍, മെറിന്‍ റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുകള്‍ നല്‍കി.

🧸 ഗ്രൗണ്ടിൽ 'ടെഡി ബെയർ' മഴ!

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

Chris Safari Christmas Quiz

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും