Kerala

ഫാ. ആബേല്‍ ഗാനാലാപന മത്സരം

Sathyadeepam

ആബേലച്ചന്റെ 102-ാം ജന്മദിനത്തോടനുബന്ധിച്ച് (ജനുവരി 19) ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും കെ.സി.ബി.സി. മീഡിയ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗാനാലാപനമത്സരം സംഘടിപ്പിക്കുന്നു. രണ്ടു വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂനിയര്‍ വിഭാഗം 4 വയസു മുതല്‍ 12 വയസുവരെ, സീനിയര്‍ വിഭാഗം 13 വയസുമുതല്‍ 21 വയസുവരെയുള്ളവര്‍ ഏതെങ്കിലും ഒരു ക്രിസ്ത്യന്‍ ഭക്തിഗാനം പാടുന്നതിന്റെ വീഡിയോ എഡിറ്റ് ചെയ്യാതെ വാട്‌സ്ആപ്പ്, ഈ മെയില്‍ ലഭിക്കത്തക്കവിധം അയക്കുക.

പശ്ചാത്തല സംഗീതം (ബാക്ക് ഗ്രൗണ്ട് മ്യൂസിക് & കരോക്കെ) ഉപയോഗിക്കാന്‍ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

2022 ഫെബ്രുവരിയില്‍ പ്രശസ്ത ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആബേല്‍ സംഗീത സന്ധ്യയില്‍ പാടുവാന്‍ വിജയികള്‍ക്ക് അവസരം നല്‍കുന്നതാണ്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജനുവരി 19.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

9400068686, 8281054656

abelsong@gmail.com

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18