എറണാകുളം-അങ്കമാലി അതിരൂപത കാലടിയിൽ സംഘടിപ്പിച്ച കർഷക സിനഡ് ആർച്ച് ബിഷപ്പ് മാർ ആൻറണി കരിയിൽ ഉദ്‌ഘാടനം ചെയ്യുന്നു. ഷെൽഫി ജോസഫ്, ഷൈജി സുരേഷ്, ഫാ. ജോൺ പുതുവ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. മാർട്ടിൻ കല്ലുങ്കൽ, ഫാ. ജോയി അയനിയാടൻ, ഫാ. ജോസഫ് കണിയാംപറമ്പിൽ, പി.പി. ജെരാർദ് , ടി.ഡി. റോബർട്ട് തെക്കേക്കര, ലില്ലി സെബാസ്റ്റ്യൻ, ലൈസി വർഗീസ് എന്നിവർ സമീപം. 
Kerala

കാലടിയിൽ അതിരൂപത കർഷക സിനഡ് നടത്തി

Sathyadeepam

ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്നതുവഴി അന്തരീക്ഷത്തിലെ കാർബൺ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുന്ന ആഗോളതാപനത്തിനെതിരെയുള്ള മുന്നണിപ്പോരാളികൾ എന്ന നിലയിലും വിഷരഹിത ആഹാരം നൽകി നാടിൻറെ ആരോഗ്യം കാക്കുന്നവർ എന്ന നിലയിലും വിലമതിക്കപ്പെടേണ്ട കർഷകരുടെ ഇന്നത്തെ ദുരിതങ്ങൾക്ക് ചെവികൊടുക്കാൻ കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ അഭിപ്രായപ്പെട്ടു. ആഗോളസിനഡിന്റെ ഒരുക്കമായി കാലടി സെൻറ് ജോർജ് ഹാളിൽ അതിരൂപത സംഘടിപ്പിച്ച കർഷക സിനഡ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനഡിനൊരുക്കമായി അതിരൂപത സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവരുമായി തുറവിയോടെ സംവാദങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഞ്ഞൂർ ഫൊറോനാ വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ അധ്യക്ഷനായിരുന്നു. അതിരൂപതാ ചാൻസലർ ഫാ. ജോയി അയനിയാടൻ സിനഡിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കാലടി പള്ളി വികാരി ഫാ. ജോൺ പുതുവ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ,ഫാ. മാർട്ടിൻ കല്ലുങ്കൽ എന്നിവർ സംസാരിച്ചു. നബാർഡിന്റെ സഹകരണത്തോടെ സഹൃദയ നടപ്പാക്കിയ കർഷക പരിശീലന പരിപാടിയിലെ മികച്ച പരിശീലനാർത്ഥിക്കുള്ള ഉപഹാരം മാസ്റ്റർ പോൾ ബൈജുവിന് ആർച്ച്ബിഷപ്പ് സമ്മാനിച്ചു. കാഞ്ഞൂർ മേഖലയിൽ സംഘടിപ്പിച്ച കർഷക പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി.ജെരാർദ്, കർഷക പ്രതിനിധികളായ ടി.ഡി. റോബർട്ട് തെക്കേക്കര, ലില്ലി സെബാസ്റ്റ്യൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി