രാഷ്ട്രീയ കിസാന്‍ മഹാസംഘ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനോടനുബന്ധിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ നിയമലംഘനപ്രഖ്യാപനത്തിന് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ്, കണ്‍വീനര്‍മാരായ ജോയി കണ്ണഞ്ചിറ, ജോസുകുട്ടി ഒഴുകയില്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സുനില്‍ മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

 
Kerala

ആവേശമേകി കര്‍ഷകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും

കേരളത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച്രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Sathyadeepam

തിരുവനന്തപുരം: കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ തലസ്ഥാന നഗരത്തിന് ആവേശമായി കര്‍ഷകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും നടന്നു. വിവിധ ജില്ലകളില്‍ നിന്നായി വിവിധ സ്വതന്ത്ര കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഭരണസിരാകേന്ദ്രത്തിലേയ്ക്ക് സംഘടിച്ചെത്തിയത്.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ അഭിമാനബോധം വീണ്ടെടുത്ത് സംഘടിച്ചുനീങ്ങിയതാണ് ഡല്‍ഹി കര്‍ഷകസമരത്തിന്റെ വിജയമെന്നും ഭിന്നിച്ചുനില്‍ക്കാതെ ഒറ്റക്കെട്ടായി പോരാടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് നിലനില്‍പ്പുള്ളൂവെന്നും ബിജു പറഞ്ഞു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു. കേരളത്തിലും കര്‍ഷകപ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്നും രാഷ്ട്രീയ അടിമത്വത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് നിലനില്‍പിനായി പോരാടാന്‍ കര്‍ഷകര്‍ സംഘടിക്കണമെന്നും കേരളത്തിലെ എല്ലാ കര്‍ഷക സംഘടനകളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് തുടര്‍പ്രക്ഷോഭപരിപാടികള്‍ പ്രഖ്യാപിച്ചു. കണ്‍വീനര്‍ ജോയി കണ്ണഞ്ചിറ നിയമലംഘന പ്രഖ്യാപനം നടത്തി. വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്വമാണ്. കൃഷിയിടങ്ങളിലെത്തുന്ന മൃഗങ്ങള്‍ കര്‍ഷകരുടേതാണ്. കര്‍ഷകര്‍ സ്വജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം കൃഷിഭൂമിയിലെത്തുന്ന മൃഗങ്ങളെ തുരത്തുന്നതിനെ നിയമനപടികള്‍ക്കൊണ്ട് നേരിട്ടാല്‍ സംഘടിച്ച് എതിര്‍ക്കുമെന്ന് ജോയി കണ്ണഞ്ചിറ പ്രഖ്യാപിച്ചു.
വന്യജീവിശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുക, ജപ്തി നടപടികളില്‍ നിന്ന് പിന്മാറുക, കര്‍ഷകന്റെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, എല്ലാത്തരം കൃഷിനാശങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക, പരിസ്ഥിതി അന്തിമവിജ്ഞാപനത്തില്‍ കര്‍ഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണം ഉറപ്പാക്കുക, കര്‍ഷകവിരുദ്ധ സ്വതന്ത്രവ്യാപാരക്കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷകമാര്‍ച്ച് സംഘടിപ്പിച്ചത്.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍, സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, ജെന്നറ്റ് മാത്യു, അഡ്വ. ജോണ്‍ ജോസഫ്, വിവിധ കര്‍ഷകസംഘടനാ നേതാക്കളായ ജോസ് മാത്യു ആനിത്തോട്ടം, ഹരിദാസ് കല്ലടിക്കോട്, അഡ്വ. സുമീന്‍ എസ് നെടുങ്ങാടന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍, പോള്‍സണ്‍ അങ്കമാലി, സുനില്‍ മഠത്തില്‍, എന്‍.ജെ. ചാക്കോ, രാജശേഖരന്‍ പത്തനംതിട്ട എന്നിവര്‍ സംസാരിച്ചു. 2022 ജനുവരി മാസം വിപുലമായ കര്‍ഷകസമര പ്രഖ്യാപന കണ്‍വന്‍ഷന്‍ കോഴിക്കോട്‌വെച്ച് നടത്തുന്നതാണ്.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി