Kerala

മാര്‍ത്തോമ്മാശ്ലീഹാ ലേഖനമത്സരം

Sathyadeepam
ലേഖനമത്സരം: വിഷയം: ''മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്തിന്റെ സ്വാധീനം ഭാരതത്തത്തില്‍.'' സമ്മാനതുക: ഒന്നാം സമ്മാനം 15,000 രൂ; രണ്ടാം സമ്മാനം 10,000 രൂപ; മൂന്നാം സമ്മാനം 7500 രൂപ.

മലയാറ്റൂര്‍: മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോടനുബന്ധിച്ച് മലയാറ്റൂര്‍ സെ. തോമസ് പള്ളി ലേഖനമത്സരം നടത്തുന്നു. ''മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്തിന്റെ സ്വാധീനം ഭാരതത്തത്തില്‍'' എന്നതാണു വിഷയം. 15,000 രൂപാ ഒന്നാം സമ്മാനവും 10,000 രൂപാ രണ്ടാം സമ്മാനവും 7500 രൂപാ മൂന്നാം സമ്മാനവും നല്‍കുന്നു. കൂടാതെ അഞ്ചു പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായിരിക്കും. 2022 മാര്‍ച്ച് 30 വരെ മത്സരത്തിനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ലേഖനങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. മലയാളത്തിലെഴുതിയ ലേഖനങ്ങളുടെ ദൈര്‍ഘ്യം എ4 പേപ്പറില്‍ 6 മുതല്‍ 8 വരെ പേജുകളാകാം. (എംഎല്‍-ടിടി രേവതി ഫോണ്ടില്‍ 12 പോയിന്റ് വലിപ്പത്തില്‍ / font: ML-TT-Revathi; size : 12pt ). ഗ്രന്ഥസൂചി, അനുബന്ധം എന്നിവ പുറമെ. നിലവാരം പുലര്‍ത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.

അയക്കേണ്ട വിലാസം - കോഓര്‍ഡിനേറ്റര്‍, ഉപന്യാസമത്സരം, സെ. തോമസ് ചര്‍ച്ച്, മലയാറ്റൂര്‍ - 683587. ഫോണ്‍ - 9061486682

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)