ക്രൈസ്തവ സമുദായം നേരിടുന്ന ഭരണ രാഷ്ട്രീയ രംഗത്തെ അവഗണന പ്രത്യാഘാതം സൃഷ്ടിക്കും: മാർ ആൻഡ്രൂസ് താഴത്ത്

ക്രൈസ്തവ സമുദായം നേരിടുന്ന ഭരണ രാഷ്ട്രീയ രംഗത്തെ അവഗണന പ്രത്യാഘാതം സൃഷ്ടിക്കും: മാർ ആൻഡ്രൂസ് താഴത്ത്
Published on

തൃശ്ശൂർ: ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്ന ഭരണ രാഷ്ട്രീയ രംഗത്തുള്ളവരോട് ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. അതിരൂപത കുടുംബകൂട്ടായ്മയുടെ ലൂർദ്ദ്ഫൊറോന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്പ്.

തനിച്ച് വളരാൻ ആർക്കും കഴിയില്ല. തകർച്ചയാണ് അനുഭവം. ക്രൈസ്തവ സമുദായം ഒന്നിച്ച് നിൽക്കുന്നതിൻ്റെ മുന്നോടിയാണ് സമുദായ ജ്വാല കൺവെൻഷനുകൾ. ഭാവിയിൽ സമുദായ ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കാൻ കുടുംബകൂട്ടായ്മകൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ലൂർദ് ഫൊറോന വികാരി ഫാ. ജോസ് വല്ലൂരാൻ അധ്യക്ഷനായിരുന്നു.

'സമുദായ നവീകരണത്തിന് കുടുംബകൂട്ടായ്മകൾ ' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

ഫാ. രാജു അക്കര , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ ക്ലാസുകൾ നയിച്ചു. കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ലൂർദ് ഫൊറോന ആനിമേറ്റർ ഫാ. റോയ് മൂക്കൻ, അതിരൂപത കുടുംബ കൂട്ടായ്മ ജനറൽ സെക്രട്ടറി ഏ.ഡി. ഷാജു മാസ്റ്റർ, ഫൊറോന കൺവീനർ വിൻസൻ്റ് നെല്ലിശ്ശേരി , സെക്രട്ടറി ഫ്രാൻസീസ് ജേക്കബ് മുളക്കൻ, ജോസ് ചിറ്റാട്ടുകര, ഡോണി ജോർജ്, ശോഭ ജോൺസൺ, ആൻ ജോർജ് എന്നിവർ പ്രസംഗിച്ചു. എം.ഡി. എഡ് വിൻ, തോമസ് ആലപ്പാട്ട്, ഒ.ഡി. ജോസഫ്, സേവ്യർ എന്നിവർ നേതൃത്യം നൽകി.

വിവിധ ഇടവകകളിൽ നിന്നായി 1200 കുടുംബകൂട്ടായ്മ ഭാരവാഹികൾ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org