Kerala

എ ഐ യുടെ കാലത്ത് നമ്മുടെ യുവതയും പുതുവഴി തേടണം: വി കെ മാത്യൂസ്

Sathyadeepam

തൃക്കാക്കര: എ ഐ യുടെ കാലത്ത് കേരളത്തിന്റെ യുവതയും പുതുവഴികള്‍ തേടണമെന്ന് ഐ ബി എസ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. കേരളം നിരവധി വെല്ലുവിളികള്‍ നേരിടുമ്പോഴും ലോകത്തിന്റെ തന്നെ പ്രതിഭാകേന്ദ്രമാണ് കേരളം എന്ന തിരിച്ചറിവോടെ ലോകത്തിന്റെയും നവ സാങ്കേതികതയുടെയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമ്മുടെ യുവതയ്ക്ക് കഴിയണം അദേഹം പറഞ്ഞു.

തൃക്കാക്കര ഭാരത മാതാ കോളേജില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാവിയിലെ കേരളത്തെക്കുറിച്ച് നമുക്ക് ഒരു വിശാല കാഴ്ചപ്പാട് ഉണ്ടാവണം. കേരളം ജീവിക്കാന്‍ സുരക്ഷിതവും വൃത്തിയുള്ളതുമായ ഒരു സംസ്ഥാനമാവണം.

ഇവിടെ പുതിയ പദ്ധതികള്‍ വരണം. സാമ്പത്തികമായി ഉയര്‍ന്ന നിലയുള്ള പുതിയ വികസന കാഴ്ചപ്പാടുള്ള കേരളം രൂപപ്പെടണമെങ്കില്‍ യുവത പുതിയ സങ്കല്പങ്ങളുമായി മുന്നോട്ടു വരണം.

മോണ്‍. ഡോ. ആന്റെണി നരികുളം അധ്യക്ഷത വഹിച്ചു. ഭാരത മാതാ കോളേജ് മാനേജര്‍ റവ. ഡോ. എബ്രഹാം ഓലിയപ്പുറം, പ്രിന്‍സിപ്പല്‍ ഡോ. ലിസ്സി കാച്ചപ്പിള്ളി, അക്കാദമിക് ഡയറക്ടര്‍ ഡോ. ജോണ്‍സണ്‍ കെ എം അസി. മാനേജര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, വൈസ് പ്രിന്‍സിപ്പല്‍ ബിനി റാണി ജോസ് കണ്‍വീനര്‍ ഡോ. അനു കെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവരും അംഗീകാരങ്ങള്‍ നേടിയവരുമായ അധ്യാപകര്‍ക്കും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടില്‍ സ്മാരക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

വിശുദ്ധ ഫിലിപ്പ് നേരി (1515-1595) : മെയ് 26

കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം അവിസ്മരണീയം: മോൺ. കണിയോടിക്കൽ

കെ സി ബി സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ഡയറക്ടറായി ചുമതലയേറ്റ ഫാദർ ബിജു തൊണ്ടിപ്പറമ്പിന് സ്വീകരണം നൽകി

വി. യോഹന്നാൻ - Chap.11 [2of3]

വിശുദ്ധ ബീഡ് (673-735) : മെയ് 25