Kerala

ഇംഗ്ലീഷ് അക്കാദമി ആരംഭിച്ചു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ ഇംഗ്ലീഷ് അക്കാദമി ആരംഭിച്ചു. ചൈതന്യ അക്കാദമി ഫോര്‍ എക്സലന്‍സ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന അക്കാദമിയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, ചൈതന്യ അക്കാദമി പ്രൊഫസര്‍മാരായ കുര്യന്‍ കണ്ണാച്ചന്‍, ഡോ. എലിസബത്ത് ജോര്‍ു്, പ്രൊഫ. റ്റി.സി. ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഉന്നത വിദ്യാഭ്യാസ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി വിഭാവനം ചെയ്തിരിക്കുന്ന അക്കാദമിയില്‍ മൂന്ന് മാസം ദൈര്‍ ഘ്യമുള്ള ഐ.ഇ.എല്‍.റ്റി. എസ്, ഒ.ഇ.റ്റി ക്ലാസ്സുകളും ഹ്രസ്വകാല ഇംഗ്ലീഷ് പരിജ്ഞാന കോഴ്സുകളുമാണ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995674071, 9496089098.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്