Kerala

വിദ്യാഭ്യാസം: പഠനമികവിനപ്പുറം മനുഷ്യരൂപീകരണം — സത്‌സംഘത്തിൽ സംവാദം

Sathyadeepam

അങ്കമാലി: “അക്ഷരം പഠിപ്പിച്ചു; മനുഷ്യനാകാൻ പഠിപ്പിച്ചുവോ? തൂഫാനിൽ എത്തിനിൽക്കുന്ന സാക്ഷര കേരളം” എന്ന പ്രമേയത്തിൽ സെപ്റ്റംബർ 9 ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 വരെ സുബോധനയിൽ സത്‌സംഘം നടന്നു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡുമായി സഹകരിച്ച് സുബോധന സംഘടിപ്പിച്ച പരിപാടിക്ക് ഡയറക്ടർ ഫാ. ഡോ. ജോസഫ് പാത്താടൻ നേതൃത്വം നൽകി.

തൊടുപുഴ ന്യൂമാൻ കോളേജിലെ ഡോ. സിസ്റ്റർ നോയൽ റോസ് സി.എം.സി. “ആധുനിക വിദ്യാഭ്യാസത്തിന്റെ അളവുകോൽ — പഠനമികവോ, നൈപുണ്യവികസനമോ, അതോ മനുഷ്യത്വരൂപീകരണമോ?” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വിദ്യാർഥി പ്രതിനിധി ജോനാഥൻ വി. പീറ്റർ പ്രതികരിച്ചു. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ഡോ. ശിവാനി ഇ. ദിവാകരൻ “ആധുനിക വിദ്യാഭ്യാസം: വിപണിയുടെ ഉൽപ്പന്നമോ, അതോ പൗരബോധത്തിന്റെ അടിത്തറയോ?” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രക്ഷിതാവിന്റെ കാഴ്ചപ്പാടിൽ ശ്രീ. വിജയ് പി. ജോയി പ്രതികരിച്ചു.

അഡ്വ. ലിറ്റോ പാലത്തിങ്കൽ മോഡറേറ്ററായിരുന്നു. അധ്യാപകൻ, വിദ്യാർഥി, രക്ഷിതാവ് എന്നീ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട സംവാദം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, മൂല്യബോധം, മനുഷ്യരൂപീകരണം, ഉത്തരവാദിത്തമുള്ള പൗരത്വം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കി. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധി ജീബ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.

ഭാരതീയ തത്വശാസ്ത്രത്തിലെ ശരണാഗതി എന്ന സങ്കല്പവും കൊച്ചുത്രേസ്യയും തമ്മിൽ എന്ത്?

സത്യം നിങ്ങളെ സ്വതന്ത്രരാക്കും

സാമുവൽ - Chap 06 [3 of 3]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 88]

🌌 പ്രപഞ്ചം പണ്ടേ ഉള്ളതാണോ അതോ തുടങ്ങിയതാണോ? തെർമോഡൈനാമിക്സ് തരുന്ന ട്വിസ്റ്റ്! ⏳