ഇംഗ്ലണ്ടിലെ ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ജന്മനാട്ടിൽ ഊഷ്മള വരവേൽപ്

Warm welcome in his home region for England-based Deputy Mayor Sajeesh Tom
Published on: 

കൊച്ചി : ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിനു ജന്മനാട്ടിൽ ഊഷ്മള വരവേൽപ്. നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ സജീഷ് ടോമിനെ, അദ്ദേഹം നേരത്തെ ദീര്‍ഘകാലം നേതൃരംഗത്തു പ്രവര്‍ത്തിച്ച ക്രിസ്റ്റ്യന്‍ ലൈഫ് കമ്യൂണിറ്റി (സിഎല്‍സി) സംഘടനയിലെ ആദ്യകാല സഹപ്രവര്‍ത്തകരും സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും ചേർന്നാണു സ്വീകരിച്ചത്.

സംഘാടക സമിതി ചെയർമാൻ ജോജോ മനക്കിൽ, വൈസ് ചെയർമാൻ പി.എൽ. അനിൽ, സീനിയർ സിഎൽസി കേരള പ്രതിനിധികളായ സി.ഡി. ജോസ്, ഷീല ജൂസ, ബിന്ദു സജീഷ്, വിജയൻ പി.മുണ്ടിയത്ത് എന്നിവർ വിമാനത്താവളത്തിലെ സ്വീകരണത്തിനു നേതൃത്വം നൽകി.

കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ 12ന് ഉച്ചകഴിഞ്ഞു മൂന്നിനു സജീഷ് ടോമിനു സ്വീകരണം ന‌ൽകും. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിക്കും.

തെക്കൻ ഇംഗ്ലണ്ടിലെ ഹാംഷയർ കൗണ്ടി കൗൺസിലർ കൂടിയായ സജീഷ് ടോം കോട്ടയം ജില്ലയിൽ വൈക്കം സ്വദേശിയാണ്. എറണാകുളം ജില്ലയിൽ ഉദയംപേരൂർ സൗത്ത് പറവൂരിലാണു നിലവിൽ വീടുള്ളത്. ബ്രിട്ടനിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അദ്ദേഹം ബേസിംഗ്സ്റ്റോക്ക് ആന്‍ഡ് ഡീന്‍ ബറോ കൗണ്‍സിലിലേക്ക് 2021-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 2026-ല്‍ ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഒരേ സമയം കൗണ്ടി, ബറോ കൗണ്‍സിലുകളിൽ അംഗമാകുന്ന ആദ്യ മലയാളിയാണ്.

എറണാകുളം -അങ്കമാലി അതിരൂപത സിഎൽസിയുടെ നേതൃരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.