14-ാമത് ദമ്പതി കോൺഫറൻസ്

Published on: 

എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിൻ്റെ (FACE) കീഴിൽ മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്‌റ്റ്‌ (എംസിസി), ഗ്രേസ് റിപ്പിൾസ് ദമ്പതി കൂട്ടായ്മ‌കൾ നേതൃത്വം നൽകുന്ന 14-ാമത് ദമ്പതി കോൺഫറൻസ് ഈ വർഷം ആലുവ ചൂണ്ടി സെൻറ് പയസ് Xth ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 14 ന് നടത്തപ്പെടുന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 4.30 വരെ നടക്കുന്ന ഏകദിന ദമ്പതി കോൺഫറൻസ് ചർച്ച ചെയ്യുന്ന വിഷയം 'ഡിജിറ്റൽ ലോകത്തെ ദാമ്പത്യ വിശ്വസ്ത‌ത' എന്നതാണ്. കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടർ റവ.ഡോ. ജോസഫ് മണവാളൻ വിഷയാവതരണവും റവ. ഡോ. അഗസ്‌റ്റിൻ കല്ലേലി വിഷയാവിഷ്ക്കാരവും നടത്തും. എംസിസി അതിരൂപത കോഡിനേറ്റർ റൂബി & മേജോ ദമ്പതി അദ്ധ്യക്ഷത വഹിക്കുന്ന കോൺഫറൻസ് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ റവ. ഡോ. സാജു മാടവനക്കാട് CMI ഉദ്ഘാടനം ചെയ്യും. ഗാനശുശ്രൂഷ, ഗ്രൂപ്പ് ചർച്ച, കലാപരിപാടികൾ, ദമ്പതികൾക്കായുള്ള മത്സരങ്ങൾ എന്നിവ കോൺഫറൻസിന്റെ ഭാഗമാണ്. ഉച്ചയ്ക്ക് 12 മണിക്കുള്ള വിശുദ്ധ കുർബാന അർപ്പിച്ച് വചനസന്ദേശം നൽകുന്നത് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ വെരി. റവ. ഡോ. ആൻറോ ചേരാംതുരുത്തി ആയിരിക്കും.

കോൺഫറൻസിൻ്റെ വിജയത്തിനായി കുടുംബപ്രേഷിത കേന്ദ്രം അസി. ഡയറക്ടർ റവ. ഫാ. ജിതിൻ ഞവരക്കാട്ട് ചെയർമാനായും അതിരൂപത കോഡിനേറ്റർ റൂബി & മേജോ ജനറൽ കൺവീനറായും, എംസിസി ജനറൽ സെക്രട്ടറി റൈഫൻ & ടെസി, ഫിനാൻസ് സെക്രട്ടറി പോൾ & സുമ, പീറ്റർ & അനില, ബിജു & മക്സി, ജോർജ് & ജോസ്ലിൻ, ജോൺസൺ & ജൂബി, ജെയ്ൻ & സിസി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. ജാതി മതഭേദമെന്യേ പൊതുസമൂഹത്തിന് സ്വീകാര്യമായതും ഈ കാലഘട്ടത്തിൽ പ്രസക്ത വുമായ വിഷയം കൈകാര്യം ചെയ്യുന്ന ഈ ദമ്പതി കോൺഫറൻസിൽ 500 ലേറെ ദമ്പതികൾ പങ്കെടുക്കും. എല്ലാ ദമ്പതികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.