

പുത്തൻപീടിക : സെന്റ്. ആന്റണീസ് പള്ളി പുത്തൻപീടിക കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലക അധ്യാപകദിനാചരണം നടത്തി. ഇടവകയിലെ വിശ്വാസ പരിശീലനത്തിന് നേതൃത്വം നൽകുന്ന വികാരി, അസി.വികാരി എന്നിവരെയും ഇടവകയിലെ വിശ്വാസ പരിശീലകരായ എല്ലാ അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ച് മൊമന്റോ നൽകി. പള്ളി മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ റവ.ഫാ. റാഫേൽ മുത്തുപ്പീടിക, വിശ്വാസ പരിശീലക അധ്യാപകദിനാചരണം ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ ഫാ. ബിബിൻ പടന്നമാക്കൽ, വിശ്വാസ പരീശീലന പ്രധാന അധ്യാപകൻ സ്റ്റാർലിൻ ഷിന്റോ, കത്തോലിക്ക കോൺഗ്രസ്സ് ഭാരവാഹികളായ പോൾ.പി.എ, ഡോ.ജോജി മാളിയേക്കൽ,ഷാലി ഫ്രാൻസിസ്, എ.സി. ജോസഫ്, കെ.എ. വർഗ്ഗീസ്, ജെസ്സി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.42 വിശ്വാസ പരിശീലന അധ്യാപകരെയാണ് അനുമോദിച്ചത്.