കണ്ണൂർ: ജനപ്രതിനിധികളും ഭരണകർത്താക്കളും ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യമുല്യങ്ങളെയും അവഹേളിക്കുന്ന നടപടികൾ ദാർഭാഗ്യകരമാണെന്നും ജനാധിപതൃത്തിലുള്ള വിശ്വാസം തന്നെ തകരുന്ന അവസ്ഥയിലേക്കാണ് ഇത് നമ്മെ നയിക്കുന്നതെന്നും കണ്ണൂർ രൂപതാദ്ധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല.
കണ്ണൂർ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ് സി ആർ എ) ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലനിൽപ്പ് ദുഷ്കരമാക്കുന്നതാണ് പുതിയ ബില്ലെന്നും ബിഷപ് പറഞ്ഞു.
രൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി ഫാ. ഷിറോൺ ആന്റണി ജോയിന്റ് സെക്രട്ടറിമാരായി രാജി പി. മാത്യു (പിലാത്തറ), ടി. മേരി (പഴയങ്ങാടി) എന്നിവരെ തെരഞ്ഞെടുത്തു. രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി മുഖ്യ സന്ദേശം നൽകി. രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, രൂപത പ്രോക്യുറേറ്റർ ഫാ. ജോർജ്ജ് പൈനാടത്ത്, രൂപത ചാൻസലർ ഡോ. ആന്റണി കുരിശിങ്കൽ,
ഫാ. ജോയ് പൈനാടത്ത്, ഫാ. ആൻസിൽ പീറ്റർ, ഫാ. ബെന്നി മണപ്പാട്ട്, ഫാ. ജോമോൻ ചെമ്പകശ്ശേരി, ഫാ. രാജൻ ഫൗസ്തോ, ഫാ. ബെന്നി പൂത്തറയിൽ, ഫാ. മാർട്ടിൻ രായപ്പൻ, ഫാ. വിപിൻ വില്ല്യംസ്, ഫാ. ജോൺസൻ നെടുംപറമ്പിൽ, ഷിബു ഫെർണാണ്ടസ്, ഗോഡ്സൺ ഡിക്രൂസ്, കെ. ജെ. വർഗ്ഗീസ്, അനീഷ് സ്റ്റീഫൻ, റോയ് മാത്യു, പുഷ്പ ക്രിസ്റ്റി, എ. ജെ. തോമസ്, ആന്റണി നൊറോണ എന്നിവർ പ്രസംഗിച്ചു.