കെ സി ബി സി ബൈബിള്‍ കമ്മീഷന്‍ നടത്തിയ സാഹിത്യ രചന മത്സരങ്ങളില്‍, ഏകാങ്കനാടക രചന, കഥാരചന എന്നിവയില്‍ സാബു തോമസിന് ഒന്നാം സ്ഥാനം. എല്ലാ വര്‍ഷവും ബൈബിള്‍ കമ്മീഷന്‍, രചനാമത്സരങ്ങള്‍ നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ ആറ് തവണ സാബു തോമസിന് നാടക രചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിച്ചിട്ടുണ്ട്. ചെറുകഥാ രചനയ്ക്ക് കെ സി ബി സി പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായാണ്. ഈ വര്‍ഷം തന്നെ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി പള്ളി
ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ അഖില കേരള നാടക രചനാ മത്സരത്തിലും സാബു തോമസിന് സമ്മാനം ലഭിച്ചിരുന്നു. തിരക്കഥാ രചനയിലും നാടകരചനയിലും നിരവധി സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം മുന്‍പ്, അങ്കമാലി ഭരതക്ഷേത്ര, വള്ളുവനാട് അമൃത, കലാനിലയം എന്നീ നാടക സമിതികളില്‍ നടനായിരുന്നു. മലയാറ്റൂര്‍ വിമലഗിരി ഇടവകാംഗമാണ്. ടീച്ചര്‍ ട്രെയിനിംഗ് സെന്ററുകളില്‍ തീയ്യറ്റര്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന സാബു തോമസ് മലയാറ്റൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചിത്രകലാധ്യാപകനാണ്.