Kerala

‘ഡ്രസ്സ് ബാങ്ക് എക്സ്പ്രസ്സ് ‘

Sathyadeepam

തൃശൂര്‍: ദരിദ്രരുടെ പക്ഷം ചേര്‍ന്നുള്ള യേശുക്രിസ്തുവിന്‍റെ മാനവവിമോചനമാചരിക്കുന്ന വിശുദ്ധവാരത്തിന് മുന്നോടിയായി ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷന്‍ ആസ്പത്രിയുടെ നേതൃത്വത്തില്‍ 'ഡ്രസ്സ് ബാങ്ക് എക്സ്പ്രസ്സ്' പ്രവര്‍ത്തനമാരംഭിച്ചു. പുതിയതും അധികം ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങളാണ് ഇവര്‍ ശേഖരിക്കുന്നത്. ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷന്‍ ആസ്പത്രി പരിസരത്തുനിന്ന് യാത്ര തിരിച്ച 'ഡ്രസ്സ് ബാങ്ക് എക്സ്പ്രസ്സ് ' തീരപ്രദേശത്തുനിന്നും തൃശൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ചു. ഇങ്ങനെ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ ദരിദ്ര വിഭാഗങ്ങളിലെ വീടുകളില്‍ എത്തിച്ചുകൊടുക്കുന്നതാണെന്ന് പരിപാടിക്ക് നേതൃത്വം നല്‍കുന്ന മേട്രന്‍ സി സ്റ്റര്‍ ഫ്ളോറന്‍സ, സിസ്റ്റര്‍ കുസുമം എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9387216994.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്