Kerala

ഡോ. ജോര്‍ജ് തയ്യിലിന് ‘ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്’

Sathyadeepam

കൊച്ചി: ദീര്‍ഘകാലത്തെ ആതുരസേവനത്തെയും പൊതുജനങ്ങള്‍ക്കായുള്ള ഹൃദ്രോഗ ബോധവത്കരണ ഗ്രന്ഥരചനയെയും പരിഗണിച്ച്, കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പും മംഗളവും ഏര്‍പ്പെടുത്തിയ 'ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്' ഡോ. ജോര്‍ജ് തയ്യില്‍ തിരുവനന്തപുരത്തുവച്ച് ഓണാഘോഷ സമാപന പരിപാടികളോടൊപ്പം നടന്ന പൊതുസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥില്‍ നിന്ന് ഏറ്റുവാങ്ങി.

എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗത്തിന്‍റെ സ്ഥാപക തലവനും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. തയ്യില്‍ 6 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മികച്ച ഡോക്ടര്‍ക്കും എഴുത്തുകാരനുമുള്ള പത്ത് പുരസ്കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെയും ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോ കാര്‍ഡിയോഗ്രാഫിയുടെയും മുന്‍ സംസ്ഥാന പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രമാസികകളില്‍ കോളമിസ്റ്റും ടി.വി. പ്രഭാഷകനുമാണ്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്