Kerala

റവ. ഡോ. ബെന്നി വാഴക്കൂട്ടത്തില്‍ കോട്ടപ്പുറം രൂപത ചാന്‍സലര്‍

Sathyadeepam

കോട്ടപ്പുറം: റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിലിനെ കോട്ടപ്പുറം രൂപത ചാന്‍സലറായി ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി നിയമിച്ചു. റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടന്‍ കാര മൗണ്ട് കാര്‍മല്‍ പള്ളി വികാരിയായി ചുമതലയേല്‍ക്കുന്ന ഒഴിവിലാണ് നിയമനം.

മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമൂഹ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബാംഗ്ലൂര്‍ സെന്‍റ് പീറ്റേഴ്സ് സെമിനാരിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഓസ്ട്രിയയിലെ ലിയോ പോള്‍ഡ്-ഫ്രാന്‍സെന്‍സ് സര്‍വ്വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

കോട്ടപ്പുറം രൂപത ജുഡീഷ്യല്‍ വികാര്‍, ചാന്‍സലര്‍, മതിലകം സെന്‍റ് ജോസഫ് പള്ളി വികാരി, കുരുശിങ്കല്‍ ലൂര്‍ദ്ദ് മാത പള്ളി വികാരി, കടല്‍വാതുരുത്ത് ഹോളി ക്രോസ് പള്ളി പ്രീസ്റ്റ്-ഇന്‍- ചാര്‍ജ്ജ്, കോട്ടപ്പുറം വി.പി. തുരുത്ത് സെന്‍റ് സെബാസ്റ്റ്യന്‍ പള്ളി പ്രീസ്റ്റ്-ഇന്‍- ചാര്‍ജ്ജ്, തുരുത്തിപ്പുറം അസ്സീസി ഹോസ്പിറ്റല്‍ ഡയറക്ടര്‍, പറവൂര്‍ ഡോണ്‍ ബോസ്കോ ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍, രൂപത കെഎല്‍സിഎ ഡയറക്ടര്‍, ദിദീമോസ് എഡിറ്റര്‍, തുരുത്തൂര്‍ സെന്‍റ് തോമസ് പള്ളി സഹവികാരി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കോട്ടപ്പുറം രൂപത കാരമൗണ്ട് കാര്‍മല്‍ ഇടവക പരേതരായ വാഴക്കൂട്ടത്തില്‍ ദേവസിക്കുട്ടിയുടെയും മറിയം കുട്ടിയുടെയും മകനാണ്.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു