Kerala

കാൻസർ രോഗികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണം

Sathyadeepam

ഫോട്ടോ അടിക്കുറിപ്പ്‌: സഹൃദയയും കാരിത്താസ് ഇന്ത്യയും ചേർന്ന് കാൻസർ രോഗികൾക്കായി നടത്തിയ കേക്കുവിതരണത്തിന്റെ  ഉദ്‌ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിക്കുന്നു  ലീസ പാപ്പച്ചൻ  ,  ഡോ . വി.ആർ.ഹരിദാസ്,  ഫാ. ജോസ് കൊളുത്തുവെള്ളിൽ തുടങ്ങിയവർ സമീപം.


എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയും കാരിത്താസ് ഇന്ത്യയും സംയുക്തമായി നടപ്പാക്കിവരുന്ന ആശാകിരണം കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി കാൻസർ രോഗികൾക്ക് ക്രിസ്തുമസ് കേക്കും ഹൈജീൻ കിറ്റുകളും വിതരണം ചെയ്തു.  എറണാകുളം ജനറൽ ആശുപത്രിയിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ  വച്ച് ഹൈബി ഈഡൻ എം.പി. ഇരുനൂറ്  രോഗികൾക്ക് കേക്കുകളും ഹൈജീൻ കിറ്റും വിതരണം ചെയ്തു. സമൂഹത്തിലെ വേദനിക്കുന്നവരെക്കുറിച്ചുള്ള കരുതലും അവർക്കായുള്ള പങ്കുവയ്‌പുമാണ്  ആഘോഷാവസരങ്ങളെ അര്ഥപൂര്ണമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ആർ.എം.ഓ. ഡോ നിവിൻ, കാരിത്താസ് ഇന്ത്യ പ്രതിനിധികളായ ഡോ . വി.ആർ.ഹരിദാസ്, ലീസ പാപ്പച്ചൻ, സിബി പൗലോസ്, അബീഷ് ആൻറണി, നിക്‌സൺ മാത്യു, സഹൃദയ കോ-ഓർഡിനേറ്റർ അനന്തു ഷാജി എന്നിവർ സന്നിഹിതരായിരുന്നു.
image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം